കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ പാല്‍ വില നല്‍കുന്നത് കേരളത്തിൽ; കൊല്ലത്ത് അത്യാധുനിക സൗകര്യമുള്ള ഡയറി നിർമ്മിക്കും!

  • By Desk
Google Oneindia Malayalam News

കൊല്ലം: ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ക്ഷീരകര്‍ഷകര്‍ക്ക് കൂടുതല്‍ പാല്‍ വില നല്‍കുന്നത് കേരളത്തിലാണെന്ന് മില്‍മ തിരുവനന്തപുരം മേഖല ചെയര്‍മാന്‍ കല്ലട രമേശ്. ജില്ലയിലെ ക്ഷീരസംഘം പ്രസിഡന്റുമാരുടെ സംഗമം സിഎസ്ഐ കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകോത്തര നിലവാരത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഡയറി കൊല്ലം ജില്ലയില്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക ഡയറി സ്ഥാപിതമാകുന്നതോടെ ജില്ലയില്‍ പാല്‍ സംഭരണം, ശീതികരണം, വിപണനം എന്നിവയില്‍ കൊല്ലം ഡയറി സ്വയംപര്യാപ്തത കൈവരിക്കും. ഡയറിയിലെ അംഗ സംഘങ്ങള്‍ക്ക് ഓഹരി വിഹിതം നല്‍കുക, സംഘം ജീവനക്കാര്‍ക്ക് ചികിത്സാ ധനസഹായ പദ്ധതി ആരംഭിക്കുക എന്നീ പദ്ധതികളും നടപ്പിലാക്കും.

Milma

കേരളത്തിലെ സ്വകാര്യ കവര്‍ പാല്‍ നിര്‍മാണ കമ്പനികള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും 17 രൂപയ്ക്ക് പാല്‍ സംഭരിച്ച് 45 രൂപ മുതല്‍ 50 രൂപയ്ക്ക് വരെ കേരളത്തില്‍ വില്‍ക്കുമ്പോള്‍ ഇവര്‍ക്ക് കിട്ടുന്ന ലാഭത്തിന്റെ ഒരു ശതമാനം പോലും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. മറിച്ച് മില്‍മ ക്ഷീര സംഘങ്ങള്‍ വഴി 35 രൂപ 30 പൈസയ്ക്ക് സംഭരിക്കുന്ന പാല്‍ എല്ലാ ചിലവുകളും കഴിഞ്ഞു 42 രൂപയ്ക്കാണ് വില്‍ക്കുന്നത്.

അന്യസംസ്ഥാനങ്ങളില്‍ നിന്നും സംഭരിക്കുന്ന പാല്‍ ദിവസങ്ങളോളം കൃത്രിമ മാര്‍ഗത്തിലൂടെ കേട് കൂടാതെ സൂക്ഷിച്ച് തനിനാടന്‍ പശുവിന്‍ പാല്‍ എന്ന പേരില്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ ഉപഭോക്താക്കള്‍ വഞ്ചിതരാകുകയാണെന്നും ഇതിനെതിരെ കര്‍ശന നടപടികള്‍ നിരന്തരം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും കല്ലട രമേശ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം മില്‍മ ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ. രാജശേഖരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മില്‍മ എംഡി കെ. ആര്‍. സുരേഷ് ചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ ബോര്‍ഡ് അംഗം വി. വേണുഗോപാലക്കുറുപ്പ്, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എസ്. സദാശിവന്‍പിള്ള, കരുമാടി മുരളി, മാത്യു ചാമത്തില്‍, എസ്. ഗിരീഷ് കുമാര്‍, എസ്.അയ്യപ്പന്‍ നായര്‍, സുശീല, ലിസി മത്തായി, ഡയറി മാനേജര്‍ ജി. ഹരിഹരന്‍, പി. ഐ മാനേജര്‍മാരായ ഡോ.പി. മുരളി, ഡോ. ആര്‍.കെ.സാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
Kollam Local News about Kallada Ramesh's comment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X