കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിലെ സമുദ്രതീരത്ത് വാവുബലി: നഗരത്തിൽ ഗതാഗത നിയന്ത്രണം

  • By Desk
Google Oneindia Malayalam News

കൊല്ലം: തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്ര സങ്കേതത്തിലെ സമുദ്രതീരത്ത് ബലിതര്‍പ്പണം. തിരുമുല്ലവാരം ക്ഷേത്രത്തിലെത്തുന്നവരുടെ സൗകര്യാർഥം പൊലീസ് ഗതാഗതക്രമീകരണമൊരുക്കി. വൻ ട്രാഫിക് നിയന്ത്രമണാണ് പോലീസ് ഒരുക്കിത്. ഒരേ സമയം 500 പേര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിന് വിശാലമായ പന്തലാണ് സമുദ്രതീരത്ത് ഒരുങ്ങിയിരിക്കുന്നത്. 0000ത്തില്‍പരം ബലിതര്‍പ്പണത്തിനാവശ്യമായ പൂജാദ്രവ്യങ്ങള്‍ അടങ്ങിയ തര്‍പ്പണ കിറ്റുകള്‍ നേരത്തെ തയാറാക്കിയിരുന്നു.

പിതൃബലി നടത്തുന്നതിനുവേണ്ടി എറണാകുളം പാവക്കുളം ക്ഷേത്രത്തില്‍ നിന്നും അഖിലകേരള പുരോഹിത പരിഷത്തിലെ തന്ത്രിമുഖ്യന്മാരുടെ നേതൃത്വത്തില്‍ ആചാര്യന്മാരും, തിലഹവനം വിധിപ്രകാരം നടത്തുന്നതിനുള്ള പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബലിതര്‍പ്പണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാത്രി 8.30 ന് കൊല്ലം പുതിയകാവ്ക്ഷേത്രം മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍ ബാലമുരളീ നിര്‍വഹിക്കും.

vavu-

പ്രസിദ്ധമായ 108 മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുമുല്ലവാരം ക്ഷേത്രം. കൊല്ലം ജില്ലയിലെ തിരുമുല്ലവാരം കടലോരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാചീന കാലത്തുണ്ടായിരുന്ന മൂലക്ഷേത്രം കടലിൽ താഴ്ന്നതാണെന്നും ഇപ്പോഴുള്ളത് പിന്നീട് പുതുക്കി പണിതീർത്തതാണെന്നുമാണ് ഐതിഹ്യം. പരബ്രഹ്മത്തിന്റെ രണ്ടു ഭാവങ്ങളായ ഭഗവാൻ \"മഹാവിഷ്ണുവും\" \"പരമശിവനുമാണ്\" പ്രധാന ആരാധനാ മൂർത്തികൾ.

English summary
Kollam Local News about Karkidaka Vavu bali in Thirumullavaram temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X