കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയത്തിന് പിന്നാലെ കൊല്ലത്തും എലിപ്പനി ഭീഷണി: 14 പേർ നിരീക്ഷണത്തിൽ

  • By Desk
Google Oneindia Malayalam News

കൊല്ലം: കേരളം കണ്ടതിൽവെച്ച് എറ്റവും വലിയ ദുരന്തത്തിൽ നിന്ന് കരയറി വരികയാണ് കേരളീയർ. എന്നാൽ പ്രളയത്തിന് പിന്നാലെ എലിപ്പനി ഭീഷണിയും കേരളത്തെ വേട്ടയാടുയകാണ്. കൊല്ലം ജില്ലയില്‍ 14 പേരാണ് എലിപ്പനി രോഗത്തിന് നിരീക്ഷണത്തില്‍ കഴിയുന്നത്. അതില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരികരിച്ചു. എന്നാല്‍ ഈ മാസം 15ന് ശേഷം എലിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പടിഞ്ഞാറെ കല്ലട, പൊഴിക്കര, പാലത്തറ, മാങ്കോട് ഭാഗങ്ങളിലുള്ളവരിലാണ് ശനിയാഴ്ച ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

ഈ ഭാഗങ്ങളില്‍ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസിലെ വിവിധ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് നിരീക്ഷണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മേഖല തിരിച്ച് ചുമതല നല്‍കിയിട്ടുണ്ട്. എലിപ്പനിക്ക് പുറമെ പകര്‍ച്ചപ്പനിയുമായി 300 നും 500നും ഇടയില്‍ ആളുകളാണ് നേരത്തെ ചികിത്സ തേടിയിരുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 600ല്‍ അധികം പേര്‍ ചികിത്സ തേടുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി 100ല്‍ അധികം പേര്‍ വയറിളക്ക രോഗങ്ങളുമായും എത്തുന്നുണ്ട്. കോളറ, ടൈഫോയിഡ് , മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

ratfever-1535

രോഗാണു ശരീരത്തില്‍ പ്രവേശിച്ച് നാല് മുതല്‍ 21 ദിവസത്തിനിടയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവര്‍ക്ക് എലിപ്പനി വന്നാല്‍ മരണസാധ്യത കൂടുതലാണെന്ന് എലിപ്പനി രോഗ നിവാരണ വിദഗ്ധര്‍ പറയുന്നു. പ്രതിരോധ മരുന്ന് കഴിക്കാത്താവര്‍ക്ക് പനിയുടെ ലക്ഷണം വന്നാല്‍ ഉടന്‍ ചികില്‍സ തേടണമെന്നും വിദഗ്ധര്‍ പറയുന്നു. എലിപ്പനി അടക്കമുള്ള വിവിധ രോഗങ്ങളുടെ മരുന്നുകള്‍ ജില്ലയില്‍ നാനൂറ് ശതമാനം അധികം സ്റ്റോക്ക് സൂക്ഷിച്ചിട്ടുണ്ട്. പാരിപ്പള്ളി ഗവ മെഡിക്കല്‍ കോളേജിലാണ് അധികമായി എത്തിച്ച മരുന്നുകള്‍ സൂക്ഷിച്ചിരിക്കുന്നതെന്ന ഡെപ്യുട്ടി. ഡി.എം.ഒ ഡോ.ആര്‍.സന്ധ്യ. അറിയിച്ചു.

Recommended Video

cmsvideo
Morning News Focus : മഹാപ്രളയത്തിന് പിന്നാലെ പകർച്ചവ്യാധി ഭീഷണിയിൽ സംസ്ഥാനം

കടുത്ത പനി, തലവേദന, പേശി വേദന, വിറയല്‍ എന്നിവയാണ് എലിപ്പനിയുടെ ആദ്യ ലക്ഷണങ്ങള്‍. പിന്നീട്, ശ്വാസക്കോശത്തില്‍ രക്തസ്രാവം, തലച്ചോറില്‍ പഴുപ്പ്, വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ എന്നീ അവസ്ഥകളിലേക്ക് മാറും. ചിലരില്‍ ജലദോഷപ്പനി പോലെയാണ് ആദ്യം ആരംഭിക്കുന്നത്. എലി അടക്കമുള്ള ജീവികളുടെ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗം പടരുന്നത്.

English summary
Kollam Local News about Leptospirosis.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X