കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലൈഫ് മിഷന്‍; ഒന്നാം ഘട്ടത്തിലെ വീടുകള്‍ ഉടന്‍ പൂര്‍ത്തീകരിക്കും

  • By Desk
Google Oneindia Malayalam News

കൊല്ലം: ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട വീടുകളുടെ നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കാന്‍ ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന മിഷന്‍ അവലോകന യോഗം തീരുമാനിച്ചു.

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അപകടത്തിനിരയാകാത്ത ഒരു കുടുംബംപോലും കേരളത്തിലുണ്ടാവില്ല: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍അടുത്ത 25 വര്‍ഷത്തിനുള്ളില്‍ അപകടത്തിനിരയാകാത്ത ഒരു കുടുംബംപോലും കേരളത്തിലുണ്ടാവില്ല: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍

ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ ഇതുവരെ 3239 വീടുകള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശേഷിക്കുന്നവയുടെ നിര്‍മാണം വേഗത്തിലാക്കുന്നതിന് പഞ്ചായത്തുകള്‍ മുന്‍കൈയെടുക്കണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിര്‍ദ്ദേശിച്ചു.

lifemission

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്. സംയുക്ത പ്രോജക്റ്റുകളുടെ അവലോകനവും ഇതോടൊപ്പം നടന്നു.

മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഭൂമിയുള്ള 1079 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മാണത്തിനായി ആദ്യഗഡു ഇതിനകം തന്നെ വിതരണം ചെയ്തിട്ടുണ്ട്. ഗുണഭോക്താക്കളുടെ അര്‍ഹതാ പരിശോധന ജില്ലയില്‍ പൂര്‍ത്തിയായി. ജൂലൈ 31 നകം അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ആദ്യ ഗഡു വിതരണം ചെയ്യാന്‍ യോഗം തീരുമാനിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ലൈഫ് മിഷന്‍ കണ്‍വീനര്‍ എ. ലാസര്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍ ബി.പ്രദീപ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എ.ജി.സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
life mission project complete soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X