കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്; തെറ്റായ പ്രചാരണം ഒഴിവാക്കണം

  • By Desk
Google Oneindia Malayalam News

കൊല്ലം : പാരിപ്പള്ളിയിലെ കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടങ്ങള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന തരത്തിലും ഇവിടെ ദുരിതാശ്വാസ ക്യാമ്പ് തുറക്കുമെന്ന നിലയിലും ഉണ്ടായ പ്രചാരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വ്യാപകമായി ഇത്തരം വ്യാജ പ്രചരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

<strong>ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്</strong>ബസുടമകളുടേയും തൊഴിലാളികളുടേയും ഒരുദിവസത്തെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്


അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു കെട്ടിടവും ആശുപത്രിയില്‍ ഒഴിഞ്ഞ് കിടക്കുന്നില്ല. ദിവസേന 1800 ഓളം പേരെ ഓ.പി. വിഭാഗത്തിലും 250 ലേറെ രോഗികളെ കിടത്തിയും ഈ ആശുപത്രിയില്‍ ചികിത്സിച്ചു വരുന്നു. ഇതോടൊപ്പം പ്രളയക്കെടുതിയെ തുടര്‍ന്ന് രോഗബാധിതരായവരെ ചികിത്സിക്കുന്നതിനും വേണ്ട മുന്‍കരുതല്‍ സൗകര്യം ഒരുക്കിയിട്ടുമുണ്ട്.

Kollam Medical collage

പത്തനംതിട്ട, ചെങ്ങന്നൂര്‍ ഭാഗങ്ങളിലേക്ക് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ ആതുര സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരിക്കുകയാണ്. രണ്ടു ബാച്ച് എം.ബി.ബി.എസ് വിദ്യാര്‍ഥികളുടെ പഠനവും താമസവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സുമാര്‍, പാരാ മെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങിയവരും താമസിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ ഒഴിവാക്കി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി നടത്തുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അഭ്യര്‍ത്ഥിച്ചു.

English summary
Kollam Local News about medical college issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X