കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ: എം നൗഷാദ് എംഎൽഎ

  • By Desk
Google Oneindia Malayalam News

കൊല്ലം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ടി.എം വര്‍ഗീസ് ഹാളില്‍ എം. നൗഷാദ് എം.എല്‍.എ നിര്‍വഹിച്ചു. മുലപ്പാല്‍ ശിശുക്കളുടെ അവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയും മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കുഞ്ഞുങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ആധ്യക്ഷയായി. നവജാത ശിശുവിന് ഒരുമണിക്കൂറിനുള്ളില്‍ മുലപ്പാല്‍ ലഭ്യമാക്കണം എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി പ്രത്യേക ബോധവത്കരണ പരിപാടിയായ 'ആദ്യാമൃതം' സംഘടിപ്പിക്കും.

breasfeeding

ഇതിനു പുറമെ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, അങ്കണവാടി തലങ്ങളില്‍ ബോധവത്കരണ ക്ലാസുകള്‍, ബേബി ഷോ, എന്നിവയും നടത്തും.കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. ഗീതാകുമാരി, വനിതാശിശു വികസന ഓഫീസര്‍ എസ്. സബീന ബീഗം, ഐ.സി.ഡി.എസ് ജില്ലാതല പ്രോഗ്രാം ഓഫീസര്‍ എം. വേണുക്കുട്ടന്‍, വിവിധ ഐ.സി.ഡി.എസുകളുടെ പ്രതിനിധികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു. എന്‍.എച്ച്.എം കോഓര്‍ഡിനേറ്റര്‍ ഡോ. ഹരികുമാര്‍ ക്ലാസ് നയിച്ചു.

English summary
kollam-local-news- mla about breast feeding.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X