• search

പ്രളയാനന്തര പോഷകസുരക്ഷ ഒരുക്കി മൃഗസംരക്ഷണവകുപ്പ്; കുട്ടികള്‍ക്ക് ഒരു ലക്ഷം മുട്ട; മൃഗപരിപാലനവും...

  • By desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    കൊല്ലം : പ്രളയാനന്തരം വീടുകളിലേക്ക് തിരികെ എത്തുന്നവരുടെ പോഷക സുരക്ഷയ്ക്കായി മൃഗസംരക്ഷണ വകുപ്പ് കോഴിമുട്ട വിതരണം തുടങ്ങി. സ്‌കൂള്‍ കുട്ടികള്‍ക്ക് ഒരു ലക്ഷം മുട്ട നല്‍കുന്ന പദ്ധതി പെരിങ്ങാലം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അസിസ്റ്റന്റ് കളക്ടര്‍ എസ്. ഇലക്കിയ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാല്‍പതോളം വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

    ദളിത് പദം അപമാനമല്ല... പിന്നെന്തിനാണ് അത് വിലക്കുന്നത്...ബിജെപിക്കെതിരെ കേന്ദ്ര മന്ത്രി

    മഴക്കെടുതി കൂടുതലായി അനുഭവപ്പെട്ട കുന്നത്തൂര്‍, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, മണപ്പള്ളി, പാവുമ്പ, ശാസ്താംകോട്ട, പിടവൂര്‍, തലവൂര്‍, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട, ആദിച്ചനല്ലൂര്‍ തുടങ്ങിയ മേഖലകളിലും മറ്റു പ്രദേശങ്ങളിലും മൂന്നു ദിവസത്തിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കും.

    Egg distribution

    തമിഴ്‌നാട് നാഷണല്‍ എഗ്ഗ് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഒരു ലക്ഷം മുട്ടകള്‍ ജില്ലയില്‍ എത്തിച്ചത്.പരിശോധിച്ച് ഭക്ഷ്യയോഗ്യമെന്ന് ഉറപ്പു വരുത്തിയ മുട്ടകളാണ് വിതരണം ചെയ്യുന്നത് എന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

    മണ്‍റോതുരുത്ത് പഞ്ചായത്തിലെ പെരിങ്ങാലം ദ്വീപില്‍ 400 ഓളം സ്‌കൂള്‍ കുട്ടികള്‍ക്ക് കോഴിമുട്ടകള്‍ വിതരണം ചെയ്തു. വെള്ളക്കെട്ടുള്ള പ്രദേശത്ത് പ്രത്യേകം സജ്ജീകരിച്ച ബോട്ടുകളിലാണ് മുട്ടയും ഉരുക്കള്‍ക്കുള്ള മരുന്നും എത്തിച്ചത്.

    മൃഗസംരക്ഷണവകുപ്പിന്റെ ടെലി വെറ്ററിനറി സര്‍വ്വീസ് യൂണിറ്റ്, എസ്. പി. സി. എ എമര്‍ജന്‍സി കെയര്‍ സംവിധാനം, ജില്ലാ പഞ്ചായത്തിന്റെ ആംബുലന്‍സ് എന്നിവയുടെ സേവനവും വിനിയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇവിടെ നടത്തിയ മൃഗക്ഷേമ ക്യാമ്പുകളിലൂടെ ധാതുമിശ്രിതങ്ങള്‍, ടോണിക്കുകള്‍, വിര മരുന്നുകള്‍, ജീവന്‍ രക്ഷാ മരുന്നുകള്‍ എന്നിവയും വിതരണം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ അധ്യക്ഷനായി.

    ഔഷധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജൂലിയറ്റ് നെല്‍സണ്‍ നിര്‍വ്വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഡി.അനില്‍കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.കെ.കെ. തോമസ്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരായ ഡോ.ബി.അജിത്ബാബു, ഡോ.ഡി.ഷൈന്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മൃഗസംരക്ഷണ മേഖലയിലെ പുനരധിവാസ സേവനങ്ങള്‍ക്കായി ജില്ലാ വെറ്ററിനറി കേന്ദ്രവുമായി ബന്ധപ്പെടാമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0474 2795076.

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    English summary
    Kollam Local News: One lack eggs for students

    Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
    ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

    X
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more