കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയ ദുരിത ബാധിതര്‍ക്ക് പോലീസ് വകുപ്പിന്റെ സ്‌നേഹ ഹസ്തം; ദുരിതാശ്വാസ കിറ്റ് വിതരണം ചെയ്തു

  • By Desk
Google Oneindia Malayalam News

കോട്ടയം : കേരള പോലീസ് അസോസിയേഷനും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹ ഹസ്തം ദുരിതാശ്വാസ കിറ്റ് വിതരണം ജില്ലാ പോലീസ് സൂപ്രണ്ട് ഹരിശങ്കര്‍ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളായ കുമരകം, കരീമഠം, മഞ്ചാടിക്കരി, തിരുവാര്‍പ്പ് എന്നിവടങ്ങളിലെ നിവാസികള്‍ക്കാണ് പോലീസ് സേനയുടെ ദുരിതാശ്വാസ കിറ്റുകള്‍ എത്തിച്ചത്.

<strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു</strong>പ്രളയത്തില്‍പ്പെട്ട വയനാട്ടിലെ പുഴകളില്‍ ജലം ക്രമാതീതമായി താഴുന്നു; വിദഗ്ധ പഠനം വേണമെന്ന ആവശ്യം ശക്തമാവുന്നു

ജനമൈത്രി പോലീസിന്റെ ബീറ്റ് പോലീസുകാര്‍ മുഖേന ഗുണഭോക്താക്കള്‍ക്ക് കൂപ്പണുകള്‍ നല്‍കിയിരുന്നു. കൂപ്പണുകള്‍ക്കനുസരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്തത്. അരിയും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും ശുചീകരണ വസ്തുക്കളുമടക്കം രണ്ടായിരത്തോളം കിറ്റുകളാണ് സേന തയ്യാറാക്കിയിരുന്നത്. കേരള പോലീസ് നാലാം ബറ്റാലിയന്‍ കണ്ണൂര്‍ ,അസോസിയേഷന്റെ മലപ്പുറം, പാലക്കാട് ജില്ലാ കമ്മിറ്റികള്‍ എന്നിവര്‍ സമാഹരിച്ച അരിയും മറ്റു സാധനങ്ങളും കോട്ടയം എ ആര്‍ ക്യാംപിലെത്തിച്ചാണ് കിറ്റുകളാക്കിയത്.

Police

കെ പി എ ജില്ലാാ സെക്രട്ടറി അജേഷ് കുമാര്‍, കെ പി ഒ എ ജില്ലാ സെക്രട്ടറി എസ് ഡി പ്രേംജി ,കെ പി എ ജില്ലാ പ്രസിഡണ്ട് കെ.സുരേഷ് കുമാര്‍ ,കെ പി ഒ എ സംസ്ഥാന ജോ. സെക്രട്ടറി പ്രേംജി കെ.നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Kollam Local News about police department
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X