Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുചീകരണം പൂര്‍ത്തിയായി; ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകള്‍ തുറക്കും

കൊല്ലം: ജില്ലയില്‍ മഴക്കെടുതിയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളുകള്‍ ഇന്ന്(ഓഗസ്റ്റ് 29) തുറക്കും. ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളില്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഇന്നലെ ശുചീകരണം പൂര്‍ത്തിയാക്കി. ജില്ലയില്‍ 74 സ്‌കൂളുകളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നത്.

cleaning

ഇതില്‍ ഭൂരിഭാഗം ക്യാമ്പുകളില്‍നിന്നും ആളുകള്‍ കഴിഞ്ഞയാഴ്ച്ച അവസാനത്തോടെ വീടുകളിലേക്ക് മടങ്ങിയിരുന്നു. നിലവില്‍ ഒരു സ്‌കൂളിലും ക്യാമ്പ് പ്രവര്‍ത്തിക്കുന്നില്ല. തദ്ദേശഭരണ സ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ശുചിത്വമിഷന്‍, പോലീസ്, നാഷണല്‍ സര്‍വീസ് സ്‌കീം എന്നിവ സംയുക്തമായി നടത്തിയ ശുചീകരണത്തില്‍ സ്‌കൂളുകളിലെ അധ്യാപകരും പങ്കുചേര്‍ന്നു. സ്‌കൂള്‍ ടോയ്‌ലറ്റുകള്‍ അണുവിമുക്തമാക്കുകയും കുടിവെള്ള ടാങ്കുകള്‍ ശുചീകരിക്കുകയും ചെയ്തു. ക്ലാസ് മുറികള്‍ ലോഷന്‍ ഉപയോഗിച്ച് കഴുകി.

സ്‌കൂള്‍ പരിസരങ്ങളിലെ അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജിക്കായിരുന്നു ശുചീകരണത്തിന്റെ ഏകോപനച്ചുമതല. ശുചീകരണം പൂര്‍ത്തിയായതായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+