കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പാട് തീരത്ത് കടലാക്രമണം രൂക്ഷം: കരുനാഗപ്പള്ളിയിൽ വെള്ളപ്പൊക്കം രൂക്ഷം, 20 കുടുംബങ്ങളെ മാറ്റി!

  • By Desk
Google Oneindia Malayalam News

കൊല്ലം: കരുനാഗപ്പള്ളി താലൂക്കില്‍ നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പാവുമ്പ ചുരുളി കോളനിയില്‍ നിന്ന് 20 കുടുംബങ്ങളെ പാവുമ്പ അമൃത യു.പി സ്‌കൂളിലെ ക്യാമ്പിലേയ്ക്ക് മാറ്റിയിട്ടുണ്ട്. വീട്ടില്‍ കുടുങ്ങി പോയവരെ സ്ഥലം എംഎല്‍എയുടെ നേതൃത്വത്തില്‍ സുരക്ഷിത സ്ഥാനത്തെത്തിച്ചു. ഇവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതു വരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സിക്കാന്‍ എം.എല്‍.എ നിര്‍ദ്ദേശം നല്‍കി.

ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ കടലാക്രമണം ശക്തമായി തുടരുകയാണ്. കടല്‍ഭിത്തി മറികടന്ന് കൂറ്റന്‍ തിരമാലകള്‍ കരയിലേക്ക് അടിച്ച് കയറുന്നുവെന്നാണ് റിപ്പോർട്ടുൾ. നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴയില്‍ കരുനാഗപ്പള്ളി താലൂക്കിലെ തീര പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായിരക്കുകയാണ്.

floodalappat-

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വസ്ത്രങ്ങളും പായും വിതരണം ചെയ്യാന്‍ താല്പര്യമുള്ള സന്നദ്ധ സംഘടനകള്‍ താലൂക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. തൊട്ടിയൂർ പഞ്ചായത്തിലും കനത്ത മഴ നാശം വിതച്ചിട്ടുണ്ട്. 40 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി.തൊടിയൂര്‍ വേങ്ങറ എല്‍.പി സ്‌കൂളില്‍ 51 കുടുംബങ്ങളെയും ചവറ കൊറ്റംകുളങ്ങര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 18 കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു.

തൊടിയൂര്‍ 10,11 വാര്‍ഡുകളിലെ താമസക്കാര്‍ ദുരിതാശ്വാസ ക്യമ്പിലേക്ക് താമസം മാറി. എട്ടാം വാര്‍ഡിലുള്ളവരുടെ വീടുള്‍ ഭാഗികമായി തകര്‍ന്നു. ഇവിടങ്ങളിലെ ഒട്ടുമിക്ക വീടുകളും വെള്ളത്തിനടിയിലാണ്. ഇടക്കുളങ്ങര എഫ്.സി.ഐ ഡിപ്പോയ്ക്ക് പടിഞ്ഞാറു ഭാഗത്തെ വീടുകളിലെല്ലാം വെള്ളം കയറിയ നിലയിലാണ്.

English summary
kollam-local-news sea attack in alappat coast.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X