കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരനാഗപ്പള്ളിയിലെ ഈഴവ മഹാ സമ്മേളനം ഞായറാഴ്ച; എത്തുന്നത് പതിനായിരത്തോളം പേര്‍...

  • By Desk
Google Oneindia Malayalam News

കരുനാഗപ്പള്ളി: എസ്എന്‍ഡിപി യോഗം കരുനാഗപ്പള്ളി യൂണിയന്‍ സംഘടിപ്പിക്കുന്ന ഈഴവ മഹാ സമ്മേളനത്തിന് എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഈ കാര്യം. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം തെളിക്കും. തുടര്‍ന്ന് നടക്കുന്ന ഈഴവ മഹാസമ്മേളനത്തിന്റെ ഉദ്ഘാടനവും യൂണിയന്‍ പൂര്‍ത്തീകരിച്ച 13 വീടുകളുടെ താക്കോല്‍ ദാനകര്‍മ്മവും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിക്കും.

ഒരു മണിയോടെ ശാഖകളില്‍ നിന്ന് പ്രവര്‍ത്തകരേയും കൊണ്ടുള്ള വാഹനങ്ങള്‍ സമ്മേളന നഗറില്‍ എത്തിച്ചേരും. യൂണിയനിലെ കുമാരീ സംഘം അവതരിപ്പിക്കുന്ന ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. ശിവഗിരി നവതി ആചരണത്തിന്റെയും മഹായതി പൂജയുടേയും നടത്തിപ്പിനായി യൂണിയന്‍ സമാഹരിച്ച ഫണ്ട് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമിക്ക് കൈമാറും. തുടര്‍ന്ന് സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും.

Kollam

ശാഖാ ഭാരവാഹികള്‍ക്കുള്ള ഓണപ്പുടവയും വനിതാസംഘം മൈക്രോഫിനാന്‍സ് പ്രവര്‍ത്തകര്‍ക്കുള്ള സമ്മാനങ്ങളും എസ്.എസ്.എല്‍.സി, പ്ലസ്ടൂ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള കാഷ് അവാര്‍ഡുകളും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി വിതരണം ചെയ്യും. യോഗം കൗണ്‍സിലര്‍ പി.സുന്ദരന്‍, ചവറ യൂണിയന്‍ പ്രസിഡന്റ് അരിനല്ലൂര്‍ സഞ്ജയന്‍, സെക്രട്ടറി കാരയില്‍ അനീഷ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ യൂണിയന്‍ പ്രസിഡന്റ് കെ.സുശീലന്‍ അദ്ധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി എ.സോമരാജന്‍ സ്വാഗതം പറയും. യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.ശോഭനന്‍, കൗണ്‍സിലര്‍മാരായ എല്ലയ്യത്ത് ചന്ദ്രന്‍, കള്ളേത്ത് ഗോപി, ക്ലാപ്പന ഷിബു, എം.ചന്ദ്രന്‍, എസ്.സലിംകുമാര്‍, കുന്നേല്‍ രാജേന്ദ്രന്‍, ബി.കമലന്‍, വനിതാ സംഘം പ്രസിഡന്റ് രമണി, സെക്രട്ടറി മധുകുമാരി, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് നീലികുളം സിബു, സെക്രട്ടറി ടി.ഡി.ശരത്ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.

സമ്മേളനത്തില്‍ 10000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. സമ്മേളനത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും വേദിയില്‍ നടക്കുന്ന പരിപാടികള്‍ യഥാസമയം കാണുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ദേശീയപാതയില്‍ വാഹന തടസ്സം ഉണ്ടാകാതിരിക്കുനുള്ള ക്രമീകണങ്ങളും നടപ്പാക്കും. വനിതാസംഘം, എസ്.എന്‍.ഡി.എസ് വാളന്റിയേഴ്‌സ് പ്രവര്‍ത്തകര്‍ക്കുള്ള ഇരിപ്പിടങ്ങള്‍ ഒരുക്കും. വാര്‍ത്താ സമ്മേളനത്തില്‍ കെ.സുശീലന്‍, എ.സോമരാജന്‍, എല്ലയ്യത്ത് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

English summary
Kollam Local News:SNDP meeting in Karunagapally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X