വിദ്യാർത്ഥിനിയെ ശല്ല്യം ചെയ്തു; ചോദിക്കാൻ ചെന്ന അധ്യാപകന് ക്രൂര മർദ്ദനം, പ്രതി ജുവൈനൽ ഹോമിലേക്ക്...
ചവറ: വിദ്യാര്‍ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത അധ്യാപകന് ക്രൂര മർദ്ദനം. പൂവാല സംഘത്തില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ആളാണ് അധ്യാപകനെ മര്‍ദിച്ചത്. ചവറ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ഹൈസ്‌ക്കൂള്‍ അധ്യാപകനാണ് മര്‍ദനമേറ്റത്. സ്‌കൂളിന് സമീപത്തെ തട്ടുകടയ്ക്ക് അടുത്തുവെച്ചാണ് അധ്യാപകനെ ആക്രമിച്ചത് . ആളുകള്‍ ഓടിയെത്തുന്നത് കണ്ട് ആക്രമികള്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചവറ പോലീസില്‍ അധ്യാപകന്‍ പരാതി നല്‍കി.
ഇതേ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി പെണ്‍ക്കുട്ടിയെ ശല്യം ചെയ്യുക പതിവായിരുന്നു. ശല്യം തുടര്‍ന്നപ്പോള്‍ പെണ്‍ക്കുട്ടി അധ്യാപകനോട് പരാതിപെട്ടു. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ത്ഥിയോട താക്കീത് നല്കി. എന്നാല്‍, വീണ്ടും ശല്യം തുടരുകയായിരുന്നു. അധ്യാപകനോടുളള ദേഷ്യം പിന്നീട് പ്രതികാരം ആയി. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം സ്‌കൂള്‍ വിട്ട സമയത്താണ് കുട്ടികളുടെ മുന്നില്‍ ആക്രമണം ഉണ്ടായത്.

പോലീസ് റിപ്പോര്‍ട്ട് തയാറാക്കി ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. അധ്യാപകന്‍ നീണ്ടകര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കുറേ ദിവസങ്ങളായി ശങ്കരമംഗലത്തെ പെട്ടിക്കടകള്‍, ജംഗ്ഷനുകള്‍, സമീപത്തെ ക്ഷേത്രത്തിന് കിഴക്കുവശം എന്നിവിടങ്ങളില്‍ പൂവാലന്മാരുടെ ശല്യം വര്‍ധിച്ചുവരികയാണെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. പോലീസ് സ്‌കൂള്‍ പരിസരത്തും ഇടറോഡുകളിലും പെട്രോളിംഗ് ശക്തമാക്കണമെന്ന് ആവശ്യവും നേരത്തെ ഉയർന്നിരുന്നു.












Click it and Unblock the Notifications