കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഞ്ചാലും മൂട്ടിലുടെയുള്ള യാത്ര ദുരിതം തന്നെ... അനധികൃത പാർക്കിങ് ജനങ്ങളെ വലയ്ക്കുന്നു

  • By Desk
Google Oneindia Malayalam News

കൊല്ലം: അഞ്ചാമൂടിൽ ഗതാഗത കുരുക്ക് പതിവാകുന്നു. മണിക്കൂറുകളോളമാണ് ജനങ്ങൾ ട്രാഫിക്ക് ബ്ലോക്കിൽ പെട്ടുപോകുന്നത്. അനദികൃത പാർ‍ക്കിങ് ആണ് പ്രദേശത്ത് ഗതാഗത കുരുക്ക് ഉണ്ടാകാൻ കാരണമാകുന്നത്. ഞായറാഴ്ച രണ്ട് ണിക്കൂറിലധികമാണ് ജനങ്ങൾ പെരുവഴിയിലായത്. റോഡരികിൽ വിവാഹത്തിൽ പങ്കെടുക്കാൻ വന്നവരുടെ വാഹനം പാർക്ക് ചെയ്തതാണ് ഗതാഗത കുരുക്ക് അനുഭവപ്പെടാൻ കാരണമായത്.


നഗരസഭയുടെ ബോർഡ്‌ വെച്ച ഒരു വാഹനം പോലീസ് സ്റ്റേഷന്‌ സമീപം നിർത്തിയിട്ടതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. അഞ്ചാലുംമൂട്ടിൽനിന്ന് ആനേച്ചുട്ടമുക്കുവരെ വാഹനവരി നീണ്ടതോടെ ട്രാഫിക്ക് നിയന്ത്രിക്കാൻ പോലീസ് എത്തേണ്ട സ്ഥിതിയായിരുന്നു. അഞ്ചാലുംമൂട്ടിലെ ഓഡിറ്റോറിയങ്ങളിൽ വിവാഹങ്ങളുള്ള ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അത് മാത്രമല്ല നിർത്തിയിട്ട വാഹനങ്ങളുടെ ഡ്രൈവർമാരെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.

07-kollam-map-

രാവിലെയും വൈകീട്ടും അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ റോഡിലൂടെയും മാർക്കറ്റ് റോഡിലൂടെയുമുള്ള യാത്ര ദുരിതപൂർണമാണെന്നാണ് ജനങ്ങൾ പറയുന്നത്. ഗതാഗതക്രമീകരണത്തിന് മതിയായ പോലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായിമായിട്ടുണ്ട്. ബസുകൾ കവലയിൽ അധിക സമയം നിർത്തിയിടാറുണ്ട്. ഇതും ഗതാഗത കുരുക്കിന് കാരണമാകാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

English summary
kollam local news traffic block in Anjalummood.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X