കുട്ടികളുടെ കയ്യിൽ കഞ്ചാവ് പൊതി; സംശയം തോന്നി നാട്ടുകാർ പോലീസിനെ അറിയിച്ചു, പിന്നിൽ മധ്യവയസ്ക
കൊല്ലം: അഞ്ചലിൽ കുട്ടികൾക്ക് കഞ്ചാവും കുൽസും വിറ്റിരുന്ന മധ്യവയസ്ക അറസ്റ്റിൽ. പുഞ്ചക്കോണത്ത് ഇരുവേലിക്കല്‍ ചരുവിളവീട്ടില്‍ കുല്‍സുംബീവി (50)യെയാണ് എസ് .ഐ. പി എസ് രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. അഞ്ചല്‍ ചന്തമുക്കിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിലും പരിസരത്തും നിന്നിരുന്ന ചില സ്‌കൂള്‍കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ നടത്തിയ നിരീക്ഷണത്തില്‍ കുട്ടികളുടെ കൈവശം കഞ്ചാവുണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയില്‍ കുട്ടികളുടെ കൈവശം ചെറിയ കഞ്ചാവുപൊതികള്‍ കണ്ടെടുത്തു. കുട്ടികള്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നാണ് കുല്‍സുംബീവിയെ ഇന്നലെ രാവിലെ 10 മണിയോടെ കരുകോണ്‍ ജംഗ്ഷനില്‍ നിന്ന് അറസ്റ്റുചെയ്തത്.

40 ഗ്രാം കഞ്ചാവ് പൊതികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം കുറച്ച് ജിവസങ്ങളായി കൊല്ലത്ത് വൻ കഞ്ചാവ്, മദ്യവേട്ട നടക്കുന്നുണ്ട്. എക്സൈസ് ഷാഡോ സംഘം സ്‌ക്കൂള്‍ വിദ്യാര്‍ഥിയെ നിരീക്ഷച്ചതിലൂടെ കരുനാഗപ്പള്ളിയില്‍ കഞ്ചാവ് മൊത്തവില്‍പ്പനക്കാരനായ പിടികിട്ടാപുള്ളിയെ അറസ്റ്റ് ചെയ്തിരുന്നു. തേവലക്കര ചേനങ്കരമുക്ക്, കോയിവിള സ്വദേശികളായ വിദ്യാര്‍ഥികള്‍ കഞ്ചാവ് കച്ചവടത്തില്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായി മനസിലാക്കി എക്സൈസ് സംഘം ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച് നല്‍കിവന്ന കായംകുളം പുതുപ്പള്ളി സ്വദേശി രാജേഷിനെ പിടികൂടുകയും ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പ്രഭാകരനെ വലയിലാക്കുകയുമായിരുന്നു.












Click it and Unblock the Notifications