Get Updates
Get notified of breaking news, exclusive insights, and must-see stories!

ആർഎസ്പിയുടെ സ്വന്തം കൊല്ലം; പ്രേമചന്ദ്രൻ ഹാട്രിക് അടിക്കുമോ? മുകേഷിലൂടെ തിരിച്ച് പിടിക്കാൻ സിപിഎം

കൊല്ലം: 2008ലെ മണ്ഡല പുനക്രമീകരണത്തിൻ്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. നിലവിൽ ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭയുടെ ഭാഗമായി വരുന്നത്. അതിന് മുൻപ് കുന്നത്തൂർ, കരുനാഗപ്പള്ളി, ചാവറ, പുനലൂർ, ചടയംഗലം , കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതായി കൊല്ലം ലോക്സഭ മണ്ഡലം.

എല്‍ഡിഎഫും യുഡിഎഫും ആർഎസ്പിയും ഒരുപോലെ വിജയിച്ച് കയറിയെ മണ്ഡലമാണ് കൊല്ലമെങ്കിലും ആർ എസ് പിയെ സംബന്ധിച്ച് അവരുടെ സംസ്ഥാനത്തെ ഒരേ ഒരു സ്വാധീനമേഖലയാണ് കൊല്ലം. പാർട്ടിയുടെ വികാരമായിരുന്ന കൊല്ലം സീറ്റ് സിപിഎം ഏറ്റെടുക്കയും ആർ എസ് പിയെ തഴയുകയും ചെയ്തതോടെയായിരുന്നു 2014 ൽ ആർ എസ് പി എൽ ഡി എഫ് മുന്നണി വിട്ട് യുഡിഎഫിലെത്താൻ കാരണമായത് തന്നെ. അന്ന് എൻകെ പ്രേമചന്ദ്രനെയായിരുന്നു ആർ എസ് പി മത്സരിപ്പിച്ചത്. സിപിഎമ്മിനെ തറപറ്റിച്ച പ്രേമചന്ദ്രൻ 2019 ലെ തിരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ചു. ഹാട്രിക് വിജയം ലക്ഷ്യം വെച്ച് മൂന്നാം അങ്കത്തിന് പ്രേമചന്ദ്രൻ ഇറങ്ങുമ്പോൾ കൊല്ലത്തെ സിറ്റിംഗ് എംഎൽഎയയായ എം മുകേഷിനെ ഇറക്കി മണ്ഡലം പിടിക്കാനാണ് സിപിഎം ഒരുങ്ങുന്നത്.

mukeshpremachandran

1952ലെ ആദ്യ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ആര്‍എസ്‌പിയുടെ കുലപതിയായ എൻ ശ്രീകണ്ഠൻ നായരായിരുന്നു കൊല്ലത്ത് വിജയിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയ ആര്‍ വേലോയുധനെ 26,223 വോട്ടിന് തോല്‍പ്പിച്ചായിരുന്നു വിജയം. എന്നാൽ 1957ലെ രണ്ടാം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ശ്രീകണ്‌ഠന്‍ നായർ പരാജയം രുചിച്ചു. സിപിഎമ്മിന്റെ പികെ കൊടിയനായിരുന്നു അന്ന് വിജയി. 62ലെ തിരഞ്ഞെടുപ്പിൽ ശീകണ്ഠൻ നായർ മണ്ഡലം തിരിച്ചുപിടിച്ചു. 77 വരെ അദ്ദേഹം വിജയം ആവർത്തിച്ചു. 1980 ശ്രീകണ്ഠൻ നായരെ പരാജയപ്പെടുത്തി കോൺഗ്രസിലെ ബികെ നായരായിരുന്നു വിജയിച്ചത്. അന്ന് എൽ ഡി എഫിന്റെ ഭാഗമായിട്ടായിരുന്നു ശ്രീകണ്ഠൻ നായർ മത്സരിച്ചത്. അടുത്ത തവണയും ബികെ നായർ വിജയിച്ചു. 89 ൽ എസ് കൃഷ്ണൻ നായരിലൂടെ കോൺഗ്രസ് മണ്ഡലം നിലനിർത്തി. 1989ലും 1991ലും കൃഷ്ണൻ നായർ ഇവിടെ വിജയിച്ചതോടെ ശ്രീകണ്‌ഠന്‍ നായര്‍ക്ക് ശേഷം കൊല്ലത്ത് നിന്ന് ഹാട്രിക് വിജയം നേടുന്ന നേതാവായി കൃഷ്ണൻ നായർ മാറി.

1996 ലായിരുന്നു ആർഎസ്പിയുടെ അന്നത്തെ യുവ നേതാവായിരുന്ന എൻകെ പ്രേമചന്ദ്രൻ കൊല്ലത്ത് മത്സരിക്കുന്നത്. കന്നിയങ്കത്തിൽ തന്നെ അദ്ദേഹം കൃഷ്ണൻ നായരെ വീഴ്ത്തി. 78,370 വോട്ടിന്‍റെ വമ്പന്‍ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്‍റെ ജയം. 1998 ലും പ്രേമചന്ദ്രൻ വിജയം ആവർത്തിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ പ്രേമചന്ദ്രനെ തഴഞ്ഞ് കൊല്ലം സീറ്റ് സിപിഎം ഏറ്റെടുത്തു. ബേബി ജോണ്‍ അടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ ആര്‍എസ്‌പി പിളര്‍ത്തി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് ചേക്കേറിയത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. അങ്ങനെ ആദ്യമായി കൊല്ലം സീറ്റിൽ നിന്നും സി പി എം മത്സരത്തിനിറങ്ങി. ആദ്യ പോരാട്ടത്തിൽ പി രാജേന്ദ്രൻ സി പി എമ്മിന് വേണ്ടി വിജയിച്ചു.

2014 ലും ആർ എസ് പിക്ക് സീറ്റ് നൽകാതെ സി പി എം മത്സരിക്കാനൊരുങ്ങിയതോടെ ആർ എസ് പി എൽ ഡി എഫ് വിട്ട് യു ഡി എഫിലെത്തി. ആ വർഷം കൊല്ലത്ത് സി പി എമ്മിനെ സംബന്ധിച്ച് അഭിമാനപ്പോരാട്ടമായിരുന്നു. യുഡിഎഫിൽ നിന്നും പ്രേമചന്ദ്രനെ ഇറക്കിയപ്പോൾ എം എ ബേബിയെയായിരുന്നു സി പി എം മത്സരിപ്പിച്ചത്. എന്നാൽ സി പി എമ്മിന് പിഴച്ചു. 37,649 വോട്ടിന് പ്രേമചന്ദ്രൻ വിജയിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പ്രേമചന്ദ്രനെതിരെ പിണറായി നടത്തിയ പരനാറി പ്രയോഗമടക്കം പരാജയത്തിന് കാരണമായതായി സിപിഎം പിന്നീട് വിലയിരുത്തിയിരുന്നു.

2019 ൽ എൻ കെ പ്രേമചന്ദ്രനിൽ നിന്നും സീറ്റ് പിടിച്ചെടുക്കാൻ അന്നത്തെ കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന എൻകെ ബാലഗോപാലിനെയായിരുന്നു സി പി എം മത്സരിപ്പിച്ചത്. എന്നാൽ 148856 വോട്ടിന്റെ ഭൂരിപക്ഷത്തോടെ പ്രേമചന്ദ്രൻ കൂറ്റൻ വിജയം നേടി. ഇത്തവണ മുകേഷിലൂടെ മണ്ഡം തിരിച്ചുപിടിക്കാനാകുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്ക് കൂട്ടൽ. എന്നാൽ ശ്രീകണ്ഠൻ നായർക്ക് ശേഷം മണ്ഡലത്തിൽ ഹാട്രിക് വിജയം നേടുന്ന ആർഎസ്പി നേതാവാകും പ്രേമചന്ദ്രൻ എന്നാണ് നേതൃത്വം അവകാശപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+