മദ്യലഹരിയിൽ പെരുമ്പാമ്പിനെ തോളിലിട്ട് അഭ്യാസം; പോലീസെത്തിയിട്ടും കൂസലില്ല, ഒടുവിൽ മുട്ടൻ പണികിട്ടി
അടൂർ: മദ്യ ലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം നടത്തിയ അടൂർ സ്വദേശി പിടിയിൽ. പാറക്കോട് സ്വദേശി ദീപുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റോഡരികിലെ ഓവ് ചാലിൽ നിന്നാണ് ദീപു പാമ്പിനെ പിടിച്ച് കഴുത്തിൽ ഇട്ടത്. ബാറിന് മുന്നിൽ വെച്ച് പാമ്പിനെ കഴുത്തിൽ ഇട്ട് ഇയാൾ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു. ഈ സമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. ദീപുവിനെ വനംവകുപ്പിന് കൈമാറി.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ആണ് സംഭവം. ഓവ് ചാലിൽ പാമ്പിനെ കണ്ട് ആളുകൾ തടിച്ചുകൂടിയിരുന്നു. ഈ സമയത്ത് മദ്യലഹരിയിൽ ആയിരുന്ന ദീപു ഉടൻ തന്നെ പാമ്പിനെ പിടികൂടി. പിന്നാലെ ദീപു പാമ്പിനെ തോളിലിട്ടു. കൂടെ ഉണ്ടായിരുന്നവർ ദീപുവിനോട് പാമ്പിനെ താഴെ വെയ്ക്കാൻ പറഞ്ഞെങ്കിലും ദീപു കേട്ടില്ല.

പാമ്പിനെ തോളിലിട്ട് അഭ്യാസം തുടർന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പോലീസ് ഉടൻ സംഭവ സ്ഥലത്ത് എത്തി. എന്നാൽ ദീപു പാമ്പിനെ കൊടുക്കാൻ സമ്മതിച്ചില്ല. ഇയാൾക്ക് പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ല.
സംഭവത്തിൽ ദീപുവിനും പാമ്പിനും പരിക്കുകൾ ഒന്നുമില്ല. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീര പരിവേഷം കിട്ടാൻ ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ദീപുവിനെതിരെ ചുമത്തിയത്. പെരുമ്പാമ്പിനെ നിലവിൽ കുമ്മണ്ണൂർ പോലീസ് സ്റ്റേഷനൽ
സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications