യുവതിയുമായി ഫേസ്ബുക്കിലൂടെ സൗഹൃദം, വിവാഹലോചനയുമായി വീട്ടിലെത്തി; പീഡനവും തട്ടിപ്പും.. യുവാവ് പിടിയിൽ
കൊല്ലം: പരവൂരിൽ വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തെന്ന കേസിലെ പ്രതി പിടിയിൽ. കീരിപ്പുറം സ്വദേശി സിബിനാണ് പരവൂർ പോലീസിന്റെ പിടിയിലായത്. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന യുവതിയുമായി സിബിൻ 2012ൽ ആയിരുന്നു ഫേസ്ബുക്കിലൂടെ പരിചയത്തിലായത്.
2013 ഡിസംബറിൽ യുവതി നാട്ടിൽ വന്നപ്പോൾ സിബിൻ യുവതിയുടെ വീട്ടിലേക്ക് വിവാഹാലോചനയുമായി പോയി. യുവതിയുമായി നല്ല ബന്ധത്തിലായി വിശ്വസം നേടി. പിന്നീട് ഇയാൾ യുവതിയിൽ നിന്ന് പല ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങാൻ തുടങ്ങി എന്നാണ് പരാതിയിൽ പറയുന്നത്.

പലപ്പോഴായി ഇയാൾ പണം ചോദിച്ചു. 25 ലക്ഷം രൂപയും 10 ലക്ഷം രൂപയുടെ സാധനങ്ങളും സിബിൻ യുവതിയിൽ നിന്ന് സ്വന്തമാക്കി. 2020ലും 2022 ലും നിർബന്ധിപ്പിച്ച് യുവതിയെ നാട്ടിൽ എത്തിച്ച് പ്രതി പല സ്ഥലങ്ങളിലും എത്തിച്ച് ലൈംഗിക പീനത്തിനിരയാക്കി എന്നുമാണ് കേസ്.












Click it and Unblock the Notifications