കാെല്ലത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കാെലപ്പെടുത്തി ഗൃഹനാഥൻ; മകന് ഗുരുതര പരിക്ക്
കൊല്ലം: ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. 39 വയസ്സുകാരിയായ പ്രീത, 14 വയസ്സുകാരിയായ മകൾ ശ്രീനന്ദ എന്നിവരാണ് മരിച്ചത്. കടബാധ്യത ആണ് കൃത്യത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ 18 വയസ്സുകാരനായ മകനെ കൊട്ടിയത്തെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീജു ( 48 ) ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രയായിരുന്നു കൊലപാതകം നടന്നതെന്നാണ് വിവരം.

പ്രീത പൂതക്കുളം സർവീസ് ബാങ്കിലെ കളക്ഷൻ ഏജന്റാണ്. ശ്രീനന്ദ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. മകൻ ശ്രീരാഗ് പ്ലസ് ടു വിദ്യാർത്ഥിയാണ്. ശ്രീജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചത്. ശ്രീരാഗിന്റെയും ശ്രീജുവിന്റെയും നില ഗുരുതരമാണ്. ഇന്ന് രാവിലെ അയൽവാസിയായ ബന്ധു വീടിന്റെ വാതിൽ തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുറിക്ക് പുറത്ത് കൂടി ചോര ഒഴുകുന്നത് കണ്ടത്.
പിന്നാലെ വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്ത് കടന്നപ്പോഴാണ് നാല് പേരെയും കണ്ടെത്തിയത്. അച്ഛനും മകനും ജീവനുണ്ടെന്ന് മനസ്സിലായപ്പോൾ ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അമ്മയും മകളും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications