സ്ത്രീ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് മർദ്ദനം; നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു
കൊല്ലം: തെന്മലയിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവാവിനെ നഗ്നനാക്കി പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. ഇടമൺ സ്വദേശിയായ നിഷാദിനെയാണ് പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചത്.
നിഷാദ് തന്റെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് മർദ്ദനത്തിന് ഇരയായത്. സുജിത്, രാജീവ്, സിബിൻ, അരുൺ എന്നിവർ ചേർന്ന് വീട് വളയുകയായിരുന്നു. കൂടെ ഒരാൾ കൂടി ഉണ്ടായിരുന്നു. ഇവർ നിഷാദിനെ വീട്ടിൽ നിന്ന് വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു. പിന്നാലെ കൈലി ഉപയോഗിച്ച് പോസ്റ്റിൽ കെട്ടിയിട്ടു. നിഷാദിനെ കെട്ടിയിട്ട് നഗ്നനാക്കി മർദ്ദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്.

വീട് വളഞ്ഞ അഞ്ച് പേരിൽ നാല് പേരെ ശനിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒന്നാം പ്രതി സുജിത്താണ്. രണ്ടാം പ്രതി രാജീവ്, മൂന്നാം പ്രതി സിബിൻ, നാലാം പ്രതി അരുൺ. ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാൽ മൈക്ക് ഓപ്പറേറ്റർ ആയ വ്യക്തിയാണെന്നാണ് പറയുന്നത്.
ഇയാൾക്കായി പോലീസ് അന്വേഷണം തുടരുന്നുണ്ട്.
നേരത്തെ തന്നെ സുജിത്തും നിഷാദും തമ്മിൽ കുടുംബവഴക്ക് ഉണ്ടായതായി പറയപ്പെടുന്നു. ഇതിന് തുടർച്ചയാണ് സംഭവം എന്നാണ് പറയുന്നത്. നിഷാദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാനാരുങ്ങുകയാണ് പോലീസ്.












Click it and Unblock the Notifications