Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവാഹ മോചനം കേക്ക് മുറിച്ച് ആഘോഷിച്ച് യുവാവ്; കട്ടയ്ക്ക് ഒപ്പം മാതാപിതാക്കൾ; ചിത്രങ്ങൾ വൈറൽ!

ഒരു വ്യക്തിയെ സംബന്ധിച്ച് അയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിവാഹം. ജീവിതത്തിലുട നീളം സന്തോഷത്തോടെ ആ ബന്ധം മുന്നോട്ട് പോകണം എന്നായിരിക്കും എല്ലാവരും ആ​ഗ്രഹിക്കുന്നത്. അത് കൊണ്ട് സന്തോഷത്തോടെ ആഘോഷത്തോടെയാണ് ഓരോ വ്യക്തിയും കല്യാണത്തിന് തയ്യാറാവുന്നതും. എന്നാൽ എല്ലാ വിവാഹ ബന്ധങ്ങളും ജീവിതാവസാനം വരെ നിലനിൽക്കണമെന്നില്ല.

ഒന്നിച്ച് പോകാൻ പറ്റില്ലെന്ന് ഉറപ്പായാൽ ആ ബന്ധത്തിൽ നിന്ന് ഇറങ്ങിനടക്കുന്ന ആളുകളുണ്ട്. വളരെ സമാധാനപരമായി തന്നെ ബന്ധം അവസാനിപ്പിച്ച് ജീവിതത്തിൽ മുന്നോട്ട്. ചിലർ പുതിയ വിവാഹത്തിലേക്ക് കടക്കും. എന്നാൽ പലരും വിചാരിക്കുന്നത് വിവാഹമോചനം എന്തോ മോശമായി കാര്യമാണെന്നാണ്.

sa

എന്നാൽ വിവാഹം പോലെ തന്നെ വിവാഹ മോചനവും ആഘോഷിക്കപ്പെടണം എന്ന് പറയുകയാണ് കൊല്ലം മയ്യനാട് സ്വദേശി സജാദ്.. തന്റെ വിവാഹ മോചനം കേക്ക് മുറിച്ചാണ് സജാദ് ആഘോഷിച്ചത്. മാത്രമല്ല ​ വിവാഹത്തിന് എന്ന പോലെ ഫോട്ടോ ഷൂട്ടും ഉണ്ടായിരുന്നു. മാതാപിതാക്കൾക്കൊപ്പമാണ് കേക്ക് മുറിച്ചത്.

ആരെയെങ്കിലും കുറ്റപ്പെടുത്താനോ മുറിവേൽപ്പിക്കാനോ അല്ല താൻ വിവാഹ മോചനം ഇങ്ങനെ ആഘോഷിച്ചതെന്നാണ് 24 കാരനായ സജാദ് പറയുന്നത്. രണ്ട് മാസം മുൻപാണ് മയ്യനാട് സാ​ഗരതീരം സുനാമി പുനരധിവാസ ഫ്ലാറ്റിൽ താമസിക്കുന്ന സജാദ് വിവാഹ മോചിതനായത്. താന്നി ബീച്ചിൽ വെച്ച് മാതാപിതാക്കൾക്കൊപ്പം കേക്ക് മുറിച്ച് വിവാഹ മോചനം ആഘോഷിക്കുകയും ചെയ്തു. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വൻ വൈറലായി.

2022 ഓ​ഗസ്റ്റിലായിരുന്നു വിവാഹം ഒരു മാസം മാത്രമാണ് ഇവർ ഒരുമിച്ച് ജീവിച്ചത്. വിവാഹത്തിന് ഫോട്ടോ എടുത്ത ഫോട്ടോ​ഗ്രാഫറെ വിളിച്ച് വരുത്തിയാണ് വിവാഹ മോചന ആഘോഷത്തിന്റെ ഫോട്ടോസ് എടുത്തത്. മുടി നീട്ടി വളർത്തിയിരുന്ന സജാദ് വിവാഹമോചനം കോടതി അനുവദിച്ച ദിവസമാണ് വെട്ടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+