കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
കൊല്ലം: കൊല്ലം കടയ്ക്കലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ചെറുകുളം സ്വദേശി വിനോദിനെ ആണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് ടു വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ വീട്ടിൽ കെട്ടിട നിർമ്മാണത്തിന് എത്തിയതായിരുന്നു കമറൻ എന്ന് വിളിക്കുന്ന വിനോദ്. പെൺകുട്ടിയെ ഫോണിൽ വിളിച്ച് ഫോണിലൂടെ അടുപ്പം സ്ഥാപിച്ച പ്രതി ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് പീഡിപ്പിച്ചത്. കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ വിനോദ് വിദ്യാർത്ഥിനിയുടെ വീട്ടിലേക്ക് എത്തി.

തുടർന്നായിരുന്നു പീഡനം. പെൺകുട്ടിയുടെ വീട്ടിൽ പ്രതി നിൽക്കുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ ചോദ്യം ചെയ്തു. പിന്നാലെ ഇയാൾ ഇറങ്ങിയോടി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തി പെൺകുട്ടിയോട് വിവരം ചോദിച്ചറിഞ്ഞു. തുടർന്നാണ് പീഡിപ്പിക്കപ്പെട്ട കാര്യം വിദ്യാർഥിനി വെളിപ്പെടുത്തിയത്.
പോക്സോ വകുപ്പ് പ്രകാരവും, പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരവും അന്ന് തന്നെ പ്രതിക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽ പോയ വിനോദിനെ ആൽത്തറ മൂട്ടിൽ നിന്നും വ്യാഴാഴ്ച രാവിലെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
അതേസമയം, പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ പീഡിപ്പിച്ച ഏഴ് പേരെ കൊച്ചിയിൽ കോടതി റിമാൻഡ് ചെയ്തു. എറണാകുളം മട്ടാഞ്ചേരി സ്വദേശി ജോഷി തോമസ്, തൃശൂർ കൃഷ്ണപുരം സ്വദേശികളായ കെ.ബി.സലാം, അജിത് കുമാർ, ആലുവയിലെ കെബി സലാം, ഉദയംപേരൂർ സ്വദേശി ഗിരിജ, അച്ചു, നിഖിൽ ആൻറണി, ബിബിൻ മാത്യു എന്നിവരെയാണ് എറണാകുളം ജില്ല കോടതി റിമാൻഡ് ചെയ്തത്. പ്രതികൾ ലഹരി നൽകി പീഡിപ്പിച്ചെന്ന് പതിനേഴുകാരി മൊഴി നൽകിയിരുന്നു. ഒറ്റപ്പാലത്തെ സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
നേരത്തെ അമ്പലയവൽ പോക്‌സോ കേസ് ഇരയെ പോലീസുകാരൻ പീഡിപ്പാക്കാൻ ശ്രമിച്ച വാർത്ത പുറത്തുവന്നിരുന്നു, തെളിവെടുപ്പിനിടെ ആയിരുന്ന് പെൺകുട്ടിയെ പീഡിപ്പിക്കാൻ എഎസ്‌ഐ ശ്രമിച്ചത്. അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പെൺകുട്ടിയുടെ കുടുംബം പറഞ്ഞു.
ഊട്ടിയിലാണ് തെളിവെടുക്കാൻ കൊണ്ടുപോയത്. ഈ സമയത്താണ് മകളുടെ കൈയ്യിൽ എഎസ്‌ഐ കയറിപ്പിടിച്ചതെന്ന് പെൺകുട്ടിയുടെ പിതാവ് പറയുന്നു. സംഭവം പുറത്തുപറയരുതെന്ന് മകളോട് ഇയാൾ ആവശ്യപ്പെട്ടുവെന്ന് പെൺകുട്ടി പിതാവ് ആരോപിച്ചു.












Click it and Unblock the Notifications