കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒടുവില്‍ അവരെത്തി, 54 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്ന് നാടണഞ്ഞു, ക്വാറന്റൈനിലേക്ക്!!

Google Oneindia Malayalam News

കരുനാഗപ്പള്ളി: ലോകത്താകെ കോവിഡിന് പിന്നാലെ നിയന്ത്രണങ്ങള്‍ കൊണ്ടുപോയതോടെ ഏതൊരാളെയും പോലെ മലയാളികളും പെട്ടുപോയിരുന്നു. പല ദേശങ്ങളിലായി ഇവര്‍ കുടുങ്ങി പോവുകയും ചെയ്തിരുന്നു. അതേസമയം ഇളവുകള്‍ വന്നതോടെ എംബിബിഎസ് പഠനത്തിനായി യുക്രൈനില്‍ പോയിരുന്ന 54 വിദ്യാര്‍ത്ഥികള്‍ കരുനാഗപ്പള്ളിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇവര്‍ എത്തിയതിന് പിന്നാലെ നഗരത്തിലെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

1

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. കരുനാഗപ്പള്ളി താലൂക്കിലും സമീപ സ്ഥലങ്ങളിലും ഉള്ളവരാണ് വിദ്യാര്‍ത്ഥികള്‍. യുക്രൈനില്‍ നിന്ന് വിമാനമാര്‍ഗം ദോഹവഴി കഴിഞ്ഞ ദിവസം രാവിലെയാണ് ഇവര്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. അവിടെ നിന്ന് മൂന്ന് പ്രത്യേക കെഎസ്ആര്‍ടി ബസ്സുകളിലായി രാത്രി പത്തരയോടെയാണ് കരുനാഗപ്പള്ളിയില്‍ എത്തിച്ചത്.

കോവിഡ് മാനദണ്ഡലങ്ങള്‍ പാലിച്ചായിരുന്നു ഇവരുടെ യാത്ര. 32 പെണ്‍കുട്ടികളും 22 ആണ്‍കുട്ടികളുമാണ് സംഘത്തില്‍ ഉള്ളത്. ആര്‍ രാമചന്ദ്രന്‍ എംഎല്‍എ, തഹസില്‍ദാര്‍ എന്‍ സാജിദാബീഗം, നഗരസഭാ അധ്യക്ഷ ഇ സീനത്ത്, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ സ്വീകരിച്ചു. നഗരത്തിലെ മൂന്ന് ഹോട്ടലുകളിലായി ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് ഇവരെ മാറ്റിയത്.

അതേസമയം വിദേശത്ത് നിന്ന് തിരിച്ചെത്തുന്നവരെ പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ എല്ലാ സജ്ജീകരണവും നേരത്തെ തന്നെ ഒരുക്കിയിരുന്നു. രണ്ട് ഹോട്ടലുകളിലായി പെണ്‍കുട്ടികളെയും ഒരു ഹോട്ടലില്‍ ആണ്‍കുട്ടികളെയുമാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഴ് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് ശേഷം ഇവരെ വീടുകളിലേക്ക് അയക്കും. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ദിവസത്തോളം ഇവര്‍ വീടുകളിലും ക്വാറന്റൈനില്‍ തുടരും. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ചെലവ് നഗരസഭയാണ് വഹിക്കുക.

ഉത്ര വധം: സൂരജിന് പൂട്ടിടാന്‍ പാമ്പ് സുരേഷ്, മാപ്പുസാക്ഷിയാക്കും, പാമ്പുകളുടെ വിഷവീര്യവും, അന്വേഷണം!ഉത്ര വധം: സൂരജിന് പൂട്ടിടാന്‍ പാമ്പ് സുരേഷ്, മാപ്പുസാക്ഷിയാക്കും, പാമ്പുകളുടെ വിഷവീര്യവും, അന്വേഷണം!

English summary
medical students stranded in ukrain arrives in kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X