കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കും രക്ഷയില്ല... അതിഥി തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ്, കാരണം ഇതാണ്!!

Google Oneindia Malayalam News

കൊട്ടിയം: എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങിയെന്ന അവസ്ഥയിലാണ് അതിഥി തൊഴിലാളികള്‍. ഭക്ഷണം കേരളത്തില്‍ കിട്ടുന്നുണ്ടെങ്കിലും തൊഴിലില്ലാതെ എങ്ങനെയാണ് പിടിച്ച് നില്‍ക്കുക. എന്നാല്‍ ഇവരുടെ ജീവിതം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ് കൊല്ലം ജില്ലയില്‍. നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്ന അതിഥി തൊഴിലാളികളില്‍ നിന്ന് പണപ്പിരിവ് നടത്തുന്നതായിട്ടാണ് പരാതി. എന്തായാലും സംഭവത്തില്‍ കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1

ഇത്തരമൊരു അവസരത്തില്‍ പണപ്പിരിവ് നടന്നത് അധികൃതരുടെ വീഴ്ച്ചയാണെന്നും ആരോപണമുണ്ട്. ബംഗാള്‍ സ്വദേശികള്‍ ഉള്‍പ്പെടെ മറ്റ് നിരവധി സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ താമസിക്കുന്ന കൊട്ടിയം മുതല്‍ ഉമയനല്ലൂര്‍ വരെയുള്ള വിവിധ ക്യാമ്പുകളിലാണ് നിര്‍ബന്ധിത പിരിവ് നടത്തിയതായി പരാതി. അതേസമയം ഇത്തരമൊരു വിഷയം എന്തുകൊണ്ട് നേരത്തെ തന്നെ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്നാണ് ചോദ്യം.

അതേസമയം പണപ്പിരിവ് നടത്തിയ കാരണവും വിചിത്രമാണ്. ലോക്ഡൗണ്‍ സമയത്ത് അതിഥി തൊഴിലാളികള്‍ക്ക് സൗകര്യങ്ങള്‍ നല്‍കിയതിന്റെ പേരിലും തൊഴിലാളികള്‍ നേരത്തെ ഇവിടെ തൊഴില്‍ തേടിയെത്തിയപ്പോള്‍ വാടക കെട്ടിടങ്ങള്‍ എടുത്തു നല്‍കിയതിന്റെ പേരിലുമാണ് പിരിവ് നടത്തിയതെന്നാണ് പരാതി. സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശപ്രകാരം ഇവര്‍ക്കുള്ള താമസവും ഭക്ഷണവും സൗജന്യമായിരിക്കണമെന്നായിരുന്നു നിര്‍ദേശം. അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ കമ്മ്യൂണിറ്റി കിച്ചണും സര്‍ക്കാര്‍ തയ്യാറാക്കിയിയിരുന്നു.

അതിഥി തൊഴിലാളികള്‍ കടുത്ത ഭീഷണിയും നേരിട്ടിട്ടുണ്ട്. പിരിവ് നല്‍കിയിട്ടില്ലെങ്കില്‍, അവശേഷിക്കുന്ന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ സാധിക്കില്ലെന്നാണ് ഭീഷണി. 2000 രൂപ വരെയാണ് ഒരാളില്‍ നിന്നും പിരിവായി വാങ്ങിയതെന്നും പറയുന്നു. എന്നാല്‍ ബംഗാള്‍ സര്‍ക്കാരാണ് ട്രെയിന്‍ ബുക്ക് ചെയ്ത് ഇവര്‍ക്കുള്ള യാത്രാ ചെലവ് വഹിക്കുന്നത്. പരവൂര്‍ ലേബര്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് തൊഴിലാളികളുടെ കണക്കെടുപ്പും ആരോഗ്യ പരിശോധനകളും നടത്തിയത്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശക്തമായ ആവശ്യമുയര്‍ന്നിട്ടുണ്ട്.

രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!രാഹുലിന്റെ വജ്രായുധം... മോദിയെ പൂട്ടാന്‍ 5 കാര്യങ്ങള്‍, ഒന്നല്ല 2 ലക്ഷ്യം, തിരിച്ചുവരവ് മാത്രമല്ല!!

English summary
money forcefully taken from migrant workers who returned to home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X