കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റീൽസും റോഡിൽ ഷൂട്ടും; ആ‍ഡംബര ബൈക്കുകളും റേസർന്മാരെയും പൊക്കാൻ വീട്ടിൽ എത്തി ! ഇവർ ?

Google Oneindia Malayalam News

കൊല്ലം : റോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയ യുവാക്കൾക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോർ വാഹന വകുപ്പ്. കൊല്ലം - ആലപ്പുഴ എന്നീ ജില്ലകളുടെ അതിർത്തിയായ വലിയഴീക്കല്‍ പാലത്തിൽ ആയിരുന്നു സംഭവം. സമൂഹ മാധ്യമത്തിൽ പങ്കിടാൻ യുവാക്കൾ ബൈക്കുകൾ ഓടിക്കുന്ന വീഡിയോകളും എടുത്തിരുന്നു.

ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കർശന നടപടി ഉണ്ടായത്. കുറ്റം ചെയ്തവരുടെ വീട്ടിലെത്തി ആയിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയതും ലൈസൻസ് റദ്ദാക്കിയതും.

റോഡിൽ അഭ്യാസ പ്രകടനം നടത്തിയ ബൈക്കുകളുടെ നമ്പർ പ്ലേറ്റുകൾ പോലും മാറ്റിവെച്ചാണ് ഇത്തരത്തിൽ നിയമ ലംഘനം നടത്തിയിരിക്കുന്നത്. സൈലൻസറുകളും രൂപമാറ്റം നടത്തിയിട്ടുണ്ടെന്ന് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ വ്യക്തമായി.

1

അമിത വേഗതയും കൈവിട്ടുള്ള അഭ്യാസ പ്രകടനവും ആയിരുന്നു കൊല്ലം ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ വലിയഴീക്കല്‍ പാലത്തില്‍ മൂന്ന് യുവാക്കൾ നടത്തിയത്. ഇവർ പങ്കിട്ട വീഡിയോ ഇന്ന് സമൂഹ മാധ്യങ്ങളില്‍ വൈറലാണ്. മൂവരുടെയും വീട്ടിൽ നേരിട്ട് എത്തിയ താക്കീത് നൽകിയായിരുന്നു നടപടി. മോട്ടോര്‍ വാഹന വകുപ്പിന്റെ കരുനാഗപ്പളളി എന്‍ഫോഴ്സ്മെന്റ് സ്ക്വാ‍ഡ് നടത്തിയ പരിശോധനയിൽ മൂന്ന് പേരുടെയും ലൈസൻസ് റദ്ദാക്കാനുളള നടപടി സ്വീകരിച്ചു.

'ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചികൾ ആസ്വദിച്ച് രാഹുൽ; ചിത്രങ്ങൾ ഇതാ വൈറൽ'ചൂട് പക്കാവട, ചമ്മന്തി, കുടം കുലുക്കി സർബത്ത്; വയനാടൻ രുചികൾ ആസ്വദിച്ച് രാഹുൽ; ചിത്രങ്ങൾ ഇതാ വൈറൽ

2

മൂന്നു യുവാക്കളും ആഡംബര ബൈക്കുകളിൽ ആണ് പാലത്തിലൂടെ ചീറിപ്പാഞ്ഞത്. അതേസമയം, മോട്ടോര്‍ വാഹന വകുപ്പ് പാലത്തിൽ പരിശോധന നടത്തിയിരുന്നു. ഇതിൽ നിരവധി വാഹനങ്ങൾ പിടികൂടാൻ കഴിഞ്ഞു എന്നാണ് റിപ്പോർട്ട്. 42,000 രൂപ പിഴ ഈടാക്കി 15 വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. റോഡിൽ അപകടം സംഭവിച്ചേക്കാവുന്ന ഇത്തരം പ്രവൃത്തികള്‍ക്ക് എതിരെ കര്‍ശനമായ നടപടി തുടരും.

3

സമൂഹ മാധ്യമങ്ങളിൽ പങ്കിടാൻ ഇത്തരത്തില്‍ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നവർക്ക് എതിരെ നടപടി എടുക്കുമെന്നും ഇവരുടെ വാഹനങ്ങള്‍ നിരീക്ഷണത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഒരു സ്കൂട്ടറും 5 വിദ്യാർത്ഥികളും; റോഡിൽ അഭ്യാസം; ശിക്ഷയായി സാമൂഹിക സേവനം; പിഴ വേറെ !

സ്റ്റൈലൻ ലുക്കിൽ ആരാധകരുടെ പ്രിയ താരം കനിഹ; പങ്കിട്ടിരിക്കുന്ന ചിത്രങ്ങളെല്ലാം ഹോട്ട് വൈറൽ

4

ചെറുതോണി : റോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയ കോളേജ് വിദ്യാർഥികൾക്ക് എതിരെ നടപടി സ്വീകരിച്ച് ആർ ടി ഒ . പിഴ ഈടാക്കി ശിക്ഷയായി സാമൂഹിക സേവനം ചെയ്യണമെന്നും വിദ്യാർത്ഥികളോട് നിർദ്ദേശിച്ചു. ഇടുക്കി ജില്ലയിൽ ആണ് വേറിട്ട നടപടി സ്വീകരിച്ച് ആർ ടി ഒ ആർ രമണൻ വൈറൽ ആകുന്നത്.ഒരു സ്കൂട്ടറിൽ 5 കോളേജ് വിദ്യാർത്ഥികളാണ് റോഡിലൂടെ അഭ്യാസ പ്രകടനം നടത്തിയത്.

5

ഈ അഞ്ചു വിദ്യാർഥികളുടെ പ്രകടന വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ ടി ഒയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും ഇവർ സഞ്ചരിച്ച വാഹനത്തെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചത്. അസി . മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സോണി ജോൺ , നെബു ജോൺ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം. ഒടുവിൽ ഈ അഞ്ചു വിദ്യാർത്ഥികളും സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തി .

6

ജൂലൈ 2 , 3 തീയതികളിൽ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളെ സഹായിക്കണമെന്നാണ് ആർ ടി ഒ ഓഫീസർ ആർ രമണൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചിരുന്നു . ഇതിന് പുറമേ , 2000 രൂപ ഇത്തരത്തിൽ അഭ്യാസ പ്രകടനം നടത്തിയതിന് പിഴയും ഈടാക്കി . സ്കൂട്ടർ ഓടിച്ച വിദ്യാർത്ഥിയുടെ ലൈസൻസും മൂന്ന് മാസത്തേക്ക് റദ്ദ് ചെയ്തു . സാമൂഹിക സേവനം ചെയ്യാൻ ഇടുക്കി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് കൈമാറാനുള്ള കത്ത് ആർ ടി ഒ വിദ്യാർത്ഥികൾക്ക് നൽകിയിരുന്നു.

English summary
kollam: motor vehicle department took action against 3 bike races who violated the law on the road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X