കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശരീരത്തില്‍ ആളിപ്പടര്‍ന്ന തീയുമായി ആതിര ഓടി; നാടിനെ നടുക്കിയ കൊലപാതകം, കാരണം ഞെട്ടിക്കുന്നത്

Google Oneindia Malayalam News

കൊല്ലം: സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതിന് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസില്‍ പ്രതിയായ കാമുകനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സാരമായി പൊള്ളലേറ്റതിന് തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ഇടമുളയ്ക്കല്‍ സ്വദേശി ആതിര (32) മരണപ്പെട്ടത്. സംഭവത്തില്‍ കൈപ്പള്ളി തുമ്പിക്കുന്ന് ഷാന്‍ മന്‍സിലില്‍ ഷാനവാസിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇപ്പോള്‍ കേസുമായി ബന്ധപ്പെട്ട് ചില നിര്‍ണായക വിവരങ്ങളാണ് പുറത്തുവരുന്നത്.

1

ചൊവ്വാഴചയായിരുന്നു നാടിന നടുക്കിയ സംഭവം നടന്നത്. രണ്ട് വര്‍ഷത്തോളമായി ആതിരയും ഷാനവാസും ഇടമുളയ്ക്കല്‍ തുമ്പിക്കുന്നിലെ വീട്ടിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം നടന്നത്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം.

2

ഈ വഴക്കിനെ തുടര്‍ന്ന് ഷാനവാസ് തന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തിയെന്നാണ് ആതിര ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരോടും ബന്ധുക്കളോടും പറഞ്ഞത്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാനവാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പൊള്ളലേറ്റ ഷാനവാസും ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

3

ഇവര്‍ തമ്മിലുള്ള തര്‍ക്കത്തിന് കാരണമായി വീഡിയോ പൊലീസ് പരിശോധിക്കും. ഇതിനായി ആതിരയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷാനവാസും ആതിരയും നേരത്തെ വിവാഹം കഴിച്ചവരാണ്. രണ്ട് പേരും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒരുമിച്ച് താമസിക്കുന്നു. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്.

4

കാര്യമായ പൊള്ളലേറ്റ ഷാനവാസിനെ ആരോഗ്യം മെച്ചപ്പെട്ടതിന് ശേഷം കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് നീക്കം. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നാണ് സൂചന. ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ട കാഴ്ച ഭയാനകമായിരുന്നു. ശരീരത്തില്‍ തീ പടര്‍ന്ന് ഒടുന്ന ആതിരെയായാണ് നാട്ടുകാര്‍ കണ്ടത്.

5

തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആതിരയുടെ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.

പിയാനോയില്‍ മാന്ത്രികം തീര്‍ക്കുന്ന കുഞ്ഞു യൊഹാന്‍; മൂന്നര വയസില്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് നേട്ടംപിയാനോയില്‍ മാന്ത്രികം തീര്‍ക്കുന്ന കുഞ്ഞു യൊഹാന്‍; മൂന്നര വയസില്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് നേട്ടം

മണിക്കുട്ടന് ഒരാഴ്ചത്തെ പ്രതിഫലം അരലക്ഷം? ജനപ്രീതിയിൽ മുന്നിൽ, പക്ഷേ ഈ 2 പേർക്കും ഏറ്റവും കുറവ്?മണിക്കുട്ടന് ഒരാഴ്ചത്തെ പ്രതിഫലം അരലക്ഷം? ജനപ്രീതിയിൽ മുന്നിൽ, പക്ഷേ ഈ 2 പേർക്കും ഏറ്റവും കുറവ്?

Recommended Video

cmsvideo
Youth hid his lover in his house for 10 years without informing others

ചാണക്യന്‍ കളത്തില്‍... പ്രതിപക്ഷം ഒന്നിക്കുന്നു; ബിജെപി അങ്കലാപ്പില്‍, ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍ചാണക്യന്‍ കളത്തില്‍... പ്രതിപക്ഷം ഒന്നിക്കുന്നു; ബിജെപി അങ്കലാപ്പില്‍, ദില്ലിയില്‍ തിരക്കിട്ട നീക്കങ്ങള്‍

English summary
Kollam native Athira's Murder: Defendant's boyfriend was taken into police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X