‘നമ്മളാല്‍ ആവുന്നത് ചെയ്യണം എന്ന് തോന്നി’; ആടിനെ വിറ്റ പണം വാക്സിൻ ചാലഞ്ചിലേക്ക്, താരമായി സുബൈദ
കൊല്ലം: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് സംസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കേന്ദ്രം നിലപാട് മാറ്റുന്നത്. വാക്സിൻ നയം കേന്ദ്രം തിരുത്തിയതോടെ വാക്സിന് വേണ്ടി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തെ ആശ്രയിക്കുന്നത് അവസാനിപ്പിക്കേണ്ടതായും വന്നു. ഇതോടെയാണ് കേരളത്തിൽ വാക്സിനേഷന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം ഒഴുകുന്നത്. നിരവധി പേരാണ് ഇതിനകം പണം നൽകിയത്. ഇതിൽ പലരും വാക്സിൻ ചാലഞ്ചിൽ പങ്കാളിയായതിനെക്കുറിച്ച് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സുബൈദ ബീവി എന്ന വീട്ടമ്മ. 5000 രൂപയാണ് ഇതോടെ സംഭാവനയായി നൽകിയിട്ടുള്ളത്. പണമില്ലാത്തത് കൊണ്ട് ചിലരെങ്കിലും വാക്‌സിനെടുക്കാതിരിക്കരുതെന്ന് കരുതിയാണ് താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന നല്‍കിയതെന്നാണ് സുബൈദാ ബീവി പറയുന്നത്. താൻ വളർത്തിയിരുന്ന ആടിനെ വിറ്റതോടെ തനിക്ക് കഴിഞ്ഞ വർഷം ലഭിച്ച പണമാണ് സംഭാവനയായി നല്‍കിയത്.

ബീവിയും ഭര്‍ത്താവും കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്നും ഇതിന് പിന്നാലെയാണ് പണം നൽകാനുള്ള തീരുമാനമെന്നും അവർ വ്യക്തമാക്കി. താൻ നൽകിയ 5000 രൂപ കൊണ്ട് കുറച്ച് പേര്‍ക്കെങ്കിലും സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞാല്‍ അതൊരു സന്തോഷമാണെന്നും അവർ പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷവും ആടിനെ വിറ്റ് കിട്ടിയ 5,510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കിയിരുന്നു. താൻ സിപിഎം അനുഭാവി അല്ലെന്ന് വ്യക്തമാക്കിയ അവർ മുഖ്യമന്ത്രി കൊല്ലത്തെത്തിയപ്പോള്‍ നേരിൽ കണ്ടിരുന്നുവെന്നും ബീവി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി നടത്തുന്ന ജനസേവനത്തെയും അവർ അഭിനന്ദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം വാക്സിൻ ചാലഞ്ചിനെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി പണം സ്വീകരിക്കാൻ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൌണ്ട് ഉണ്ടാക്കുമെന്നും വ്യക്തമാക്കിയിരുന്നു. ആദ്യദിനം രണ്ട് ലക്ഷം രൂപയാണ് ആദ്യം ദിനം ലഭിച്ചതെങ്കിൽ രണ്ടാം ദിനം ഇത് ഒരു കോടിയിലേക്ക് ഉയരുകയും ചെയ്തു. . ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണം. വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം."












Click it and Unblock the Notifications