കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'ഭര്‍തൃമാതാവിന്റെ പീഡനം സഹിക്കാൻ കഴിയുന്നില്ല,ഭര്‍ത്താവിന് ചിരി മാത്രം';ജീവിക്കാന്‍ വയ്യാതെ ആത്മഹത്യ

Google Oneindia Malayalam News

കൊല്ലം: യുവതി വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും കുടുംബത്തിനും എതിരെ യുവതിയുടെ ബന്ധുക്കൾ. ഭര്‍ത്തൃ മാതാവിന്റെ മാനസിക പീഡനം കാരണമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

34 വയസ്സുകാരി സുവ്യയാണ് ഭര്‍തൃ വീട്ടിലെ പീഡനത്തിൽ ആത്മഹത്യ ചെയ്തത്. ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഭര്‍തൃ വീട്ടില്‍ മാനസിക പീഡനം സഹിക്കാൻ കഴിയുന്നില്ല. തനിക്ക് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദി ഭര്‍ത്താവിന്റെ അമ്മ മാത്രം ആണ്. സുവ്യ തന്റെ പിതൃ സഹോദരിയക്ക് ഫോണിലൂടെ അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്.

death

തനിക്ക് ഭര്‍ത്താവിന്റെ അമ്മയില്‍ നിന്നും മാനസിക പീഡനം നേരിടേണ്ടി വരുന്നു. ഭർത്താവിന്റെ വീട്ടില്‍ നിന്ന് ഇറങ്ങി പോകാനാണ് എപ്പോഴും പറയുന്നത്. എന്നാല്‍, ഇതൊക്കെ കേട്ട് തന്റെ ഭര്‍ത്താവ് ചിരിച്ച് കൊണ്ടിരിക്കുകയാണ്. അല്ലാതെ ഒന്നും പ്രതികരിക്കാൻ തയ്യാറാകുന്നില്ല. ഇവിടെ രാവിലെ മുതല്‍ തന്നെ തെറി വിളിക്കാന്‍ തുടങ്ങും. ഞാൻ വെറും ഏഴാം കൂലി പോലെ ആണ്. അച്ഛനോടും അമ്മയോടും എന്നോട് ക്ഷമിക്കാന്‍ പറയണം. എനിക്ക് ജീവിക്കാന്‍ പറ്റില്ല. അതിനാലാണ്. എനിക്ക് ഇനി എന്റെ വീട്ടിൽ വന്ന് നില്‍ക്കാന്‍ വയ്യ. എന്റെ മോനെ നോക്കാന്‍ പറയണം. മോനെ എന്റെ വീട്ടിലാക്കണം.

എന്ത് തന്നെ സംഭവിച്ചാലും ഭർത്താവിന്റെ വീട്ടിൽ നിര്‍ത്തരുത്. എനിക്ക് വയ്യ, മടുത്തു. സഹിക്കാന്‍ പറ്റുന്നതിന്റെ പരമാവധി ആണിത്.' - സഹോദരിയക്ക് അയച്ച ശബ്ദ സന്ദേശത്തിൽ ആണ് ഇക്കാര്യം പറയുന്നത്. അതേസമയം, സുവ്യ മരിച്ചതിന് ശേഷം ആയിരുന്നു ഈ സന്ദേശം ബന്ധുക്കള്‍ കേള്‍ക്കുന്നത്. ഭര്‍ത്തൃ വീടായ കിഴക്കേ കല്ലട ഉപ്പൂട് അജയ ഭവനിലാണ് സുവ്യ ആത്മഹത്യ ചെയ്തത്. ഞായറാഴ്ച എട്ട് മണിയ്ക്കായിരുന്നു സംഭവം. 2014 ജൂലായ് 7 - നാണ് സുവ്യയും അജയ കുമാറും തമ്മിലുള്ള വിവാഹം നടന്നത്.

എം.സി.എ. പഠനം പൂര്‍ത്തിയാക്കിയ വ്യക്തി ആണ് സുവ്യ. എന്നാൽ, സുവ്യക്ക് ഒരു സ്ഥിരം ജോലിയോ വരുമാനമോ ഉണ്ടായിരുന്നില്ല. ഈ കാരണം പറഞ്ഞ് അജയ കുമാറിന്റെ അമ്മ വിജയമ്മ എന്നും വീട്ടിൽ വഴക്ക് ഇടാറാണ് പതിവ്. മരിച്ച സുവ്യയുടെ ബന്ധുക്കളാണ് ഇക്കാര്യം പറയുന്നത്. കുറച്ച കാലങ്ങളായി സുവ്യയ്ക്ക് ഭർതൃ വീട്ടിൽ നിന്ന് കൊടിയ മർദ്ദനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിരുന്നു.

കഴിഞ്ഞ ഓണത്തിനും സുവ്യയ്ക്ക് നേരെ അജയ കുമാര്‍ മര്‍ദനം നടത്തി. ഇതിന് പിന്നാലെ സംഭവം അറിഞ്ഞ് സുവ്യയെ സഹോദരന്‍ വിഷ്ണു ഭർത്താവിന്റെ വീട്ടിൽ എത്തി. തുടർന്ന് സുവ്യയെ കൂട്ടിക്കൊണ്ട് പോയിരുന്നു.

എന്നാൽ, 2 മാസങ്ങൾക്ക് വീട്ടിൽ നിന്ന സുവ്യയെ പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിച്ച് അജയകുമാര്‍ തിരികെ കൊണ്ടു പോകുകയായിരുന്നു എന്ന് ബന്ധുക്കൾ വ്യക്തമാക്കി. അതേസമയം, കടയ്‌ക്കോട് മാടന്‍കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന് വേണ്ടി വീട്ടിൽ എത്തിയ സുവ്യ ശനിയാഴ്ച ആണ് തിരികെ ഭർത്താവിന്റെ വീട്ടിൽ പോയത്. എന്നാൽ, തൊട്ട് അടുത്ത ദിവസം ആത്മഹത്യ ചെയ്യുകയായിരുന്നു സുവ്യ. ആത്മഹത്യ ചെയ്‌തു എന്ന് ഞായറാഴ്ച രാവിലെ ഒന്‍പതിന് സഹോദരന്‍ വിഷ്ണുവിനെ വിളിച്ച് അറിയിക്കുകയായിരുന്നു.

എന്നാൽ, സംഭവത്തിൽ പോലീസ് പറയുന്നത്: ഭര്‍ത്തൃ മാതാവും സുവ്യയുമായി ഞായറാഴ്ച രാവിലെ വീണ്ടും വാക്ക് തര്‍ക്കം നടന്നിരുന്നു. ഇതിന് ശേഷം മുറിയില്‍ കയറി സുവ്യ വാതിൽ അടച്ച് കുറ്റി ഇട്ടു. ഏറെ നേരം കഴിഞ്ഞിട്ടും മുറിയിൽ നിന്നും പുറത്ത് വന്നിരുന്നില്ല. അന്വേഷിച്ചപ്പോൾ തൂങ്ങി മരിച്ച നിലയില്‍ സുവ്യയെ കണ്ടെത്താൻ കഴിഞ്ഞു. സുവ്യ അച്ഛന്റെ സഹോദരി സുജാതയ്ക്ക് അയച്ച വാട്സാപ്പ് ശബ്ദ സന്ദേശത്തിലൂടെ ആണ് ഈ പീഡന വിവരം പുറത്ത് വന്നത്. ഭർത്താവിന്റെ മാതാവ് ക്രൂരമായി പീഡിപ്പിക്കുന്നതായി സുവ്യയുടെ ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.

'പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ, കലയ്‌ക്ക് മതമില്ല' - മൻസിയുടെ വിലക്കിന് വേദി ഒരുക്കി ഡിവൈഎഫ്ഐ'പാടുന്നോർ പാടട്ടെ, ആടുന്നോർ ആടട്ടെ, കലയ്‌ക്ക് മതമില്ല' - മൻസിയുടെ വിലക്കിന് വേദി ഒരുക്കി ഡിവൈഎഫ്ഐ

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ, പുറത്ത് വന്ന സുവ്യയുടെ ശബ്ദ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് കിഴക്കേ കല്ലട എസ്.എച്ച്.ഒ. സുധീഷ് കുമാര്‍ അറിയിച്ചു. മൃതദേഹം പരിശോധനയ്ക്ക് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് കടയ്‌ക്കോട്ടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തിയിരുന്നു. സുവ്യയുടെ അച്ഛന്‍: കെ.സുഗതന്‍. അമ്മ: അമ്പിളി. ആറുവയസ്സുകാരന്‍ ശ്രീപാദ് മകൻ ആണ്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
Kollam Native Suvya committed suicide due to mental stress from husband's mother
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X