കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമലംഘകര്‍ സൂക്ഷിക്കുക, അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍.... അവര്‍ കാത്തിരിക്കുന്നുണ്ട്

Google Oneindia Malayalam News

ആയൂര്‍: അമിത വേഗത്തില്‍ കുതിച്ച് പായുന്നവരും നിയമം ലംഘിക്കുന്നവരും സൂക്ഷിക്കുക. നിങ്ങളെ കാത്തിരിക്കുന്നത് ഹൈടെക്ക് പോലീസാണ്. എംസി റോഡിലൂടെ വരുന്നവര്‍ക്കാണ് ഇത് ബാധകമാവുക. ഇനി മുതല്‍ ഇത്തരക്കാര്‍ക്ക് പിടിവീഴും. മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ എംസി റോഡില്‍ പുതിയ പരിശോധന സംവിധാനം നടപ്പാക്കുകയാണ്. ആധുനിക സൗകര്യങ്ങളോട് കൂടി പുതിയ വാഹനങ്ങള്‍ കെഎസ്ടിപി പോലീസിന് നല്‍കും.

1

എംസി റോഡിലെ സുരക്ഷാ ഇടനാഴിയായി കണ്ടെത്തിയ കഴക്കൂട്ടം മുതല്‍ അടൂര്‍ വരെയുള്ള ഭാഗങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനാണ് പുതിയ പരിശോധനാ സംവിധാനം നടപ്പാക്കുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള പരിശോധന സംവിധാനങ്ങളോട് കൂടിയ 9 വാഹനങ്ങളും നാല് മോട്ടോര്‍ ബൈക്കുകളുമാണ് കെഎസ്ടിപി നല്‍കുന്നത്. സുരക്ഷാ ഇടനാഴിയായി കണ്ടെത്തിയ സ്ഥലങ്ങളില്‍ ഈ വാഹനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തും. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. ജൂണ്‍ മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സൂചന.

അമിത വേഗം, സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, എന്നിവ ഇല്ലാതെ വാഹനം ഓടിക്കല്‍, റോഡിലെ മാര്‍ക്കിംഗ് മറികടക്കല്‍, തെറ്റായ ഓവര്‍ ടേക്കിംഗ്, മദ്യപിച്ച് വാഹനം ഓടിക്കുന്നവരെല്ലാം ഇനി കുരുക്കില്‍ വീഴും. സുരക്ഷാ ഇടനാഴിയായി കണ്ടെത്തിയ സ്ഥലങ്ങളില്‍ അപകടങ്ങള്‍ കുറയ്ക്കാന്‍ നടപ്പാക്കേണ്ട സംവിധാനങ്ങളെ കുറിച്ച് ഇംഗ്ലണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടിആര്‍എല്‍ കമ്പനി പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ പുതിയ വാഹനങ്ങള്‍ നല്‍കി പരിശോധനകള്‍ കര്‍ശനമാക്കുന്നത്.

അതേസമയം പുതിയ പദ്ധതിയുടെ ഭാഗമായി ആറ് വാഹനങ്ങളും നാല് ബൈക്കുകളും പോലീസിനും മൂന്ന് വാഹനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനും നല്‍കും. പോത്തന്‍ കോടി, വെഞ്ഞാറംമൂട്, കിളിമാനൂര്‍, ചടയമംഗലം, കൊട്ടാരക്കര, അടൂര്‍ പോലീസ് സ്‌റ്റേഷനുകളിലേക്കാണ് വാഹനങ്ങള്‍ നല്‍കുന്നത്. 80 കിലോ മീറ്ററാണ് സുരക്ഷാ ഇടനാഴിയായി കണ്ടെത്തിയിരിക്കുന്നത്. ഓരോ 20 കിലോ മീറ്ററിനുള്ളിലും ബെക്കുകളിലും പരിശോധന ഉണ്ടാവും. രാജ്യാന്തര നിലവാരത്തില്‍ വാഹന പരിശോധന നടത്തുന്നതിന് ടിആര്‍എല്ലിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹനവകുപ്പ്, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു.

രാഹുലിന്റെ ടേണിംഗ് പോയിന്റ്, ആ കളി തുടരും, വന്‍ വിജയം, വിശ്വാസം ഡബിള്‍ സ്‌ട്രോംഗ്, ലക്ഷ്യമിടുന്നത്!രാഹുലിന്റെ ടേണിംഗ് പോയിന്റ്, ആ കളി തുടരും, വന്‍ വിജയം, വിശ്വാസം ഡബിള്‍ സ്‌ട്രോംഗ്, ലക്ഷ്യമിടുന്നത്!

English summary
kollam new police vehicle will catch traffic rule breakers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X