കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊല്ലം അഞ്ചലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളില്‍ ആശ്വാസം.... കോവിഡ് കേസുകള്‍ താഴേക്ക്!!

Google Oneindia Malayalam News

അഞ്ചല്‍: കൊല്ലം ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെ അഞ്ചലില്‍ നിന്ന് ആശ്വാസ വാര്‍ത്ത. തുടര്‍ച്ചയായ മൂന്നാം ദിവസവും ഇവിടെ നിന്ന് കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാല്‍ മേഖലയില്‍ അതീവ ജാഗ്രത തുടരണമെന്നാണ് നിര്‍ദേശം. സമ്പര്‍ക്കത്തിലുള്ള കൂടുതല്‍പേരെ കണ്ടെത്തി ആന്റിജന്‍ ടെസ്റ്റുകളും നടത്താനുണ്ട്. അതേസമയം മീന്‍ കച്ചവടക്കാരുടെ സമ്പര്‍ക്കത്തില്‍ അഞ്ചല്‍, അലയമണ്‍, ഏരൂര്‍ പഞ്ചായത്തുകളിലെ ഒട്ടേറെപേര്‍ക്ക് കോവിഡ് പോസിറ്റീവായിരിക്കുകയാണ്.

1

അഞ്ചല്‍ മേഖല ഒന്നാകെ കണ്ടെയിന്‍മെന്റ് റെഡ് സോണില്‍ ഉള്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ സമ്പര്‍ക്കം കൂടുന്നതില്‍ വലിയ പരിഭ്രാന്തിയിലാണ്. മത്സ്യ വ്യാപാരികളുടെ കുടുംബങ്ങളില്‍ കോവിഡ് വ്യാപനം ശക്തമായ തഴമേല്‍ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകരും പോലീസും നിരീക്ഷണം തുടരുകയാണ്. ശ്രീരാമവര്‍മപുരത്ത് മാര്‍ക്കറ്റില്‍ ഒരു ദിവസം പകുതി കടകള്‍ തുറക്കാനുള്ള നിര്‍ദേശം വിപരീത ഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. വ്യാപക പരാതിയും ഉയര്‍ന്നിരിക്കുകയാണ്.

ശ്രീരാമവര്‍മപുരത്ത് തുറക്കുന്ന കടകളില്‍ വലിയ ആള്‍ക്കൂട്ടമാണ് എത്തുന്നത്. എല്ലാ കടകളും തുറന്നപ്പോള്‍ മാര്‍ക്കറ്റില്‍ എത്തുന്നവര്‍ക്ക് വേഗം സാധനങ്ങള്‍ വാങ്ങി മടങ്ങാമായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധനങ്ങള്‍ കിട്ടാന്‍ അര മണിക്കൂറോളം കാത്തിരിക്കണം. അലിമുക്കില്‍ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ കോവിഡ് പോസിറ്റീവ് ആയതോടെ അലിമുക്ക്, വെട്ടിത്തിട്ട, വാഴത്തോപ്പ് ചീവോട് പിറവന്തൂര്‍, പൂവണ്ണുംമൂടി എന്നീ മേഖകളിലെ കടകള്‍ തുറക്കരുതെന്നാണ് നിര്‍ദേശം.

പുനലൂരില്‍ 15 വാര്‍ഡുകള്‍ കണ്ടെയിന്റമെന്റ് സോണാണ്. പരിശോധന കര്‍ശനമാക്കിയ സാഹചതര്യത്തില്‍ ഇവിടേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. അനാവശ്യമായി വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിഴ ചുമത്താനും തുടങ്ങിയിരുന്നു. ഇതാണ് തിരക്ക് കുറയാന്‍ കാരണം. വാഹന നമ്പറിന്റെ അക്കങ്ങളുടെ അടിസ്ഥാനത്തിലുള്ള നിയന്ത്രണവും ഫലം കണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ നിയമം തെറ്റിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്കും പിഴ ചുമത്തുന്നുണ്ട്.

English summary
kollam: no covid cases reported in anjal for 3 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X