കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുഖ്യമന്ത്രി പറയുന്നു വേണ്ടെന്ന്... പക്ഷേ ആര്യങ്കാവില്‍ വേണം, പാസില്‍ കണ്‍ഫ്യൂഷന്‍ തുടരുന്നു!!

Google Oneindia Malayalam News

തെന്മല: മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത് കേരളത്തിലേക്ക് വരുന്നതിന് പാസ് ആവശ്യമില്ലെന്നാണ്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നാണ്. എന്നാല്‍ ഇങ്ങനാണോ കാര്യങ്ങള്‍. അല്ല, മിക്കയിടത്തും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഇതരസംസ്ഥാനത്ത് നിന്നെത്തുന്നവര്‍ക്കുള്ള നിയമങ്ങള്‍ ഓരോ ദിവസവും മാറുകയാണ്. കൊല്ലത്ത് ആര്യങ്കാവില്‍ എത്തുന്നവരെ ഈ മാറ്റം വല്ലാതെ വലയ്ക്കുന്നുണ്ട്.

1

കഴിഞ്ഞ ദിവസം മുതല്‍ ഇതരസംസ്ഥാനത്ത് നിന്നും കേരളത്തിലേക്കുള്ള ഷോര്‍ട്ട് വിസിറ്റ് പാസ് നിര്‍ത്തലാക്കിയെന്ന് റവന്യു വകുപ്പ് പറയുന്നു. മുഖ്യമന്ത്രിയുടെ വാക്ക് കേട്ട് വന്നവര്‍ക്ക് ആകെ ഞെട്ടലാണ് ഇത് കേട്ടുണ്ടായിരിക്കുന്നത്. ഇ പാസുമായി എത്തിയാലും ക്വാറന്റൈനില്‍ പോകണമെന്നുള്ള അറിയിപ്പ് ഇതുവഴി എത്തുന്നവര്‍ക്കെല്ലാം നല്‍കിയിട്ടുണ്ട്. ഇതോടെ സത്യം പറഞ്ഞാല്‍ പറഞ്ഞ നിര്‍ദേശങ്ങളൊന്നും നടക്കുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്.

ഇഡി നോട്ടീസ് രഹസ്യ സ്വഭാവമുള്ളത്, മുടിനാരിഴയുടെ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാജിയെന്ന് ജലീല്‍!!ഇഡി നോട്ടീസ് രഹസ്യ സ്വഭാവമുള്ളത്, മുടിനാരിഴയുടെ പങ്കുണ്ടെന്ന് തെളിയിച്ചാല്‍ രാജിയെന്ന് ജലീല്‍!!

കേരളത്തിലേക്ക് എത്തുന്നതിന് പാസ് വേണ്ടെന്നും കോവിഡ് ജാഗ്ര പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് പറയുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആരും കണ്ടറിഞ്ഞ് നടപ്പാക്കുന്നില്ല. എന്നാല്‍ ആര്യങ്കാവില്‍ പാസില്ലാതെ കേരളത്തിലേക്ക് പ്രവേശനം അനുവദിക്കുന്നേയില്ല. പാസില്‍ അനുവദിച്ചിട്ടുള്ള തീയതിക്ക് മുമ്പ് എത്തിയാലും നേരത്തെ ഇവിടെ കടത്തി വിടുമായിരുന്നു. പക്ഷേ ഇപ്പോള്‍ പാസിന്റെ തീയതിയില്‍ മാത്രമേ പ്രവേശനമുള്ളൂ.

രാഹുല്‍ പാര്‍ലമെന്റിലില്ല, കോണ്‍ഗ്രസില്‍ വാളെടുത്ത് സീനിയേഴ്‌സ്, ഉത്തരവാദിത്തമില്ല, ട്വിറ്ററില്‍....രാഹുല്‍ പാര്‍ലമെന്റിലില്ല, കോണ്‍ഗ്രസില്‍ വാളെടുത്ത് സീനിയേഴ്‌സ്, ഉത്തരവാദിത്തമില്ല, ട്വിറ്ററില്‍....

Recommended Video

cmsvideo
vaccine will be available only in 2024 | Oneindia Malayalam

ഇവിടെ കൊണ്ടൊന്നും പ്രശ്‌നം തീര്‍ന്നിട്ടില്ല. നിയമമാറ്റത്തെ കുറിച്ച് ആര്‍ക്കും കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല. എന്തുകൊണ്ട് ഇപ്പോഴത്തെ നടപടിയെന്ന് അതുകൊണ്ട് വ്യക്തമല്ല. ഇതരസംസ്ഥാനത്ത് നിന്നും എത്തുന്നവരെ പാസ് ഉണ്ടെങ്കില്‍ മാത്രമേ ആര്യങ്കാവ് പോലീസ് ചെക് പോസ്റ്റില്‍ നിന്നും കേരളത്തിലേക്ക് കടത്തിവിടൂ. ഇവിടെ നിന്നും നേരെ സെന്റ് മേരീസ് സ്‌കൂളിലെ സ്‌ക്രീനിംഗ് സെന്ററിലേക്കും. പാസ് പരിശോധനയും പുതിയ നിയമം നടപ്പാക്കുന്നതും ഇവിടെയാണ്. വരുന്നവരെ എത്ര വേഗം കടത്തിവിടണമെന്ന് ജീവനക്കാര്‍ക്ക് താല്‍പര്യം ഉണ്ട്. പക്ഷേ സാധിക്കാറില്ല.

English summary
kollam: no entry without pass in aryankavu check post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X