കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓച്ചിറയില്‍ സമൂഹവ്യാപനമില്ല, ആരോഗ്യവകുപ്പ് പറയുന്നു, 30 ആശുപത്രി ജീവനക്കാരുടെയും ഫലം നെഗറ്റീവ്

Google Oneindia Malayalam News

ഓച്ചിറ: കൊല്ലത്ത് ഓച്ചിറയില്‍ കോവിഡ് പ്രതിസന്ധി കുറയുന്നു. വള്ളികുന്നം, ഇലിപ്പളക്കുളം, സ്വദേശിയായ വയോധികനെ ചികിത്സിച്ച ഓച്ചിറ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള 30 ജീവനക്കാരുടെയും സമ്പര്‍ക്കത്തിലുണ്ടായിരുന്ന രണ്ടുപേരുടെയും കോവിഡ് ഫലം നെഗറ്റീവായി. ഇക്കാര്യം ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. രക്താര്‍ബുദ രോഗിയായിരുന്ന ഈ വയോധികന്‍ ജൂണ്‍ 27നാണ് ഓച്ചറിയിലെ ആശുപത്രിയില്‍ എത്തിയത്.

1

ഇയാള്‍ക്ക് ജൂലായ് രണ്ടിന് രോഗം മൂര്‍ച്ഛിച്ചതോടെ ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നാണ് കോവിഡ് പരിശോധന നടത്തിയത്. ആദ്യ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ പനി കടുത്തതിനെ തുടര്‍ന്ന് വീണ്ടും സ്രവപരിശോധന നടത്തിയപ്പോള്‍ ഫലം പോസിറ്റീവായിരുന്നു. തുടര്‍ന്നാണ് മുന്‍കരുതലെന്ന നിലയില്‍ രോഗിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന ഓച്ചിറ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ സ്രവം പരിശോധിച്ചിരുന്നു. ദ്രുതപരിശോധനയില്‍ ഇവയുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.

Recommended Video

cmsvideo
CM Pinarayi Vijayan says chances of community spread in kerala | Oneindia Malayalam

അതേസമയം ഇതോടെ ഓച്ചിറയില്‍ സമൂഹവ്യാപനമില്ലെന്ന് വ്യക്തമായിരിക്കുകയാണ്. ഇതിന് പുറമേ ക്വാറന്റൈനില്‍ കഴിയുന്ന 50 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഇതുവരെ ഓച്ചിറയില്‍ സ്രവപരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാല്‍ ജില്ലയില്‍ മറ്റിടത്ത് കാര്യങ്ങള്‍ കുറച്ച് പ്രതിസന്ധിയിലാണ്. രണ്ട് ദിവസത്തിനുള്ളില്‍ അന്‍പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ പകുതിയോളം പേര്‍ക്കും രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണെന്നും ആശങ്കയാണ്.

ജില്ലയില്‍ കൊട്ടാരക്കര മേഴ്‌സി ഹോസ്പിറ്റലില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. ഇത് ഗുണം ചെയ്യുന്നുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരെ സ്‌ക്രീനിംഗ് നടത്തിയ രോഗലക്ഷണങ്ങള്‍ ഇല്ലാത്ത എ, ബി വിഭാഗത്തില്‍പ്പെട്ടവരെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കാണ് മാറ്റുന്നത്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
kollam: no social spread in ochira says health officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X