കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവാസികള്‍ വാഗ്ദാനം ഫ്രീ ക്വാറന്റൈന്‍... പക്ഷേ എത്തിയാല്‍ സംഭവിക്കുന്നത്, കഴുത്തറുപ്പന്‍!!

Google Oneindia Malayalam News

കൊല്ലം: പ്രവാസികള്‍ സൗജന്യ ക്വാറന്റൈന്‍ വാഗ്ദാനമാണ് സംസ്ഥാന സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ സംഭവിക്കുന്നത് ഇതല്ലെന്ന് അവരുടെ തന്നെ അനുഭവങ്ങള്‍ പറയുന്നു. ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ പ്രവാസികള്‍ ജില്ലയില്‍ മടങ്ങിയെത്തുന്നത് വെറും കൈയ്യോടെയാണ്. എന്നാല്‍ ഇവര്‍ക്ക് കഴുത്തറുക്കുന്ന ക്വാറന്റൈനാണ് നേരിടേണ്ടി വരുന്നത്. സര്‍ക്കാര്‍ മേല്‍നോട്ടത്തിലെ സ്ഥാപിത ക്വാറന്റൈന്‍ വേണമെന്ന് ആവശ്യപ്പെട്ടാലും പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് നിര്‍ബന്ധിതമായി മാറ്റുന്നുവെന്നാണ് പരാതി.

1

കരുനാഗപ്പള്ളി സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം രാത്രിയാണ് ബഹ്‌റൈനില്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. പ്രായമായ മാതാപിതാക്കളും ഒപ്പം കുട്ടികളും കഴിയുന്ന കുടുംബമായതിനാല്‍ വീട്ടിലേക്ക് പോവാന്‍ കഴിയില്ലെന്ന് ഇയാള്‍ അറിയിച്ചിരുന്നു. ക്വാറന്റൈന്‍ സൗകര്യം വീട്ടിലില്ലെന്നും പറഞ്ഞിരുന്നു. ഇയാളെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന ഉറപ്പില്‍ കൊല്ലം ഭാഗത്തേക്കുള്ള കെഎസ്ആര്‍ടിസി ബസ്സില്‍ കയറാനുള്ള നിര്‍ദേശമാണ് പിന്നീട് ലഭിച്ചത്.

ഈ ബസ് രാത്രി രണ്ട് മണിയോടെ ശ്രീനാരായണ കോളേജ് വളപ്പിലെത്തിയെങ്കിലും, അവിടെ വെച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞത് പെയ്ഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറണമെന്നാണ്. ഇതോടെ ആരോഗ്യപ്രവര്‍ത്തകരും യാത്രക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പറ്റില്ലെങ്കില്‍ ബലം പ്രയോഗിച്ച് വീട്ടിലേക്ക് വിടുമെന്നും കോവിഡ് രോഗികള്‍ക്കൊപ്പം ആശുപത്രിയിലേക്ക് മാറ്റുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞതായി ഇവര്‍ പറയുന്നു.

വീട്ടിലേക്ക് പോകാന്‍ തയ്യാറായവര്‍ക്ക് അധികൃതര്‍ ഏര്‍പ്പെടുത്തികൊടുക്കുന്ന ടാക്‌സികളില്‍ ഇരട്ടിയോളം തുകയാണ് വാങ്ങുന്നതെന്നും ആരോപണമുണ്ട്. മറ്റ് വഴിയില്ലാത്തതിനാല്‍ പലരും ഇവര്‍ പറയുന്നത് അനസരിക്കുകയാണ്. അവസ്ഥ മനസ്സിലാക്കി ഉടമകള്‍ നല്‍കിയ ഇളവ് കഴിഞ്ഞ് മുറിയുടെ ദിവസവാടകയും ഭക്ഷണവുമടക്കം ഒരു ദിവസത്തെ ചെലവ് 500 രൂപയാണ്. ജോലി നഷ്ടപ്പെട്ടതിനാല്‍ പല സംഘടനകളും വിതരണം ചെയ്തിരുന്ന ഭക്ഷണം കഴിച്ചാണ് ബഹ്‌റൈനില്‍ ഇവര്‍ രണ്ട് മാസം തള്ളി നീക്കിയിരുന്നത്. പലരുടെയും സഹായത്താലാണ് ടിക്കറ്റ് സംഘടിപ്പിച്ച് വെറും കൈയ്യോടെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

English summary
kollam: nri's facing hardship in paid quarantine centres
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X