ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചു; ഒരു മരണം, നിരവധിപേർക്ക് പരിക്ക്
കൊല്ലം: ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. സേലം സ്വദേശികൾ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം ഇന്ന് പുലർത്തെ മൂന്നരയോടെയായിരുന്നു അപകടം.
നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കറ്റവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലെ കൈവരി തകർത്ത് ലോറി താഴ്ചയിലേത്ത് മറിയുകയായിരുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസ്സിൽ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ബസ്സിൽ സേലം സ്വദേശികളായ 30 പേർ ഉണ്ടായിരുന്നു. 16 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്ന് സിമന്റുമായി വന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകട കാരണം എന്നാണ് പ്രഥമിക നിഗമനം.












Click it and Unblock the Notifications