യുവാവിന്റെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച ശേഷം വെട്ടിക്കൊല്ലാൻ ശ്രമം; ഒരു പ്രതി കൂടി പിടിയിൽ
കൊല്ലം: കൊല്ലം തെക്കും ഭാഗത്ത് കണ്ണിൽ മുളക് സ്പ്രേ അടിച്ച ശേഷം യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരു പ്രതി കൂടി പിടിയിലായി. തേവിലക്കര പാലയ്ക്കൽ സ്വദേശി സനൽ കുമാറാണ് അറസ്റ്റിലായത്. കേസിൽ അൻസാരി എന്ന പ്രതി നേരത്തെ അറസ്റ്റിലായിരുന്നു. തേവലക്കര സ്വദേശി ഷംനാദിനെ ആണ് മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഷംനാദിന്റെ ഇരു കൈകൾക്കും മുട്ടിനും വെട്ടേറ്റിരുന്നു. കൂടാതെ ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയിൽ തലയ്ക്കും പരിക്കേറ്റിരുന്നു. അതേ സമയം കൊല്ലം തെക്കും ഭാഗത്ത് ക്ഷേത്ര ഉത്സവത്തിനിടെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഘത്തിലെ പ്രതിയും പോലീസിന്റെ പിടിയിലായി. തേവലക്കര, കോയിവിള സ്വദേശി ബിജുവാണ് പിടിയിലായത്.

തുമ്പക്കുളം ക്ഷേത്ര ഉത്സവത്തിനിടയിൽ ഉണ്ടായ സംഘർഷം പരിഹരിക്കാനെത്തിയ തെക്കും ഭാഗം സബ് ഇൻസ്പെക്ടർ മണിലാലിനെയും സംഘത്തെയുമാണ് പ്രതിയും സുഹൃത്തുക്കളും ചേർന്ന് അക്രമിച്ചത്. പ്രതി കോൺക്രീറ്റ് കട്ട ഉപയോഗിച്ച് എസ് ഐ യെ എറിഞ്ഞ് പരിക്കേൽപ്പിക്കുകയായിരുന്നു. കേസിൽ കൂട്ടുപ്രതികൾക്ക് വേണ്ടിയും പോലീസ് അന്വേഷണം തുടുരുകയാണ്.












Click it and Unblock the Notifications