കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണില്‍ പൂട്ട് വീണ് പെയിന്റിംഗ് തൊഴിലാളികള്‍... രണ്ട് മാസമായി ജീവിതം പട്ടിണിയില്‍!!

Google Oneindia Malayalam News

കൊല്ലം: ലോക്ഡൗണില്‍ വീണുപോയവര്‍ നിരവധിയുണ്ട്. അധികവും തൊഴിലാളികളാണ്. അതില്‍ ഏറ്റവും സങ്കടകരം പെയിന്റ് തൊഴിലാളികളുടെ കാര്യമാണ്. ഇവരുടെ ജീവിതം നിറം മങ്ങി പോയിരിക്കുകയാണ്. എപ്പോഴാണ് ഇനി ജോലി ലഭിക്കുകയെന്ന് പോലും അറിയാത്ത അവസ്ഥയിലാണ് ഇവര്‍. ലോക്ഡൗണ്‍ പിന്‍വലിച്ചാലും ഇതേ അവസ്ഥ തന്നെ. ജോലി നഷ്ടമായിട്ട് രണ്ട് മാസത്തോളമായി. ഇനിയെന്നാണ് വീണ്ടും ജോലിക്ക് പോകാനാകുകയെന്ന കാര്യത്തിലും ഇതുവരെ ഉറപ്പൊന്നുമായിട്ടില്ല.

1

900 രൂപയെന്ന ദിവസ വേതനത്തിലായിരുന്നു പലരുടെയും കുടുംബം അന്നമുണ്ട് പോയിരുന്നത്. ഇടയ്ക്ക് അതില്‍ നിന്ന് മിച്ചം പിടിച്ച് സ്വരുക്കൂട്ടിയ പണം കൊണ്ട് മാത്രമാണ് ഇന്ന് ഇവരില്‍ പലരുടെയും കുടുംബം കഴിഞ്ഞ് പോകുന്നത്. മിക്കയാള്‍ക്കാര്‍ക്കും ഇതല്ലാതെ മറ്റ് ജോലികളൊന്നുമില്ലാത്ത അവസ്ഥയാണ്. ലോക്ഡൗണ്‍ ആയതോടെ ബുദ്ധിമുട്ടുകളേറിയെന്ന് തൊഴിലാളികള്‍ പറയുന്നു. ലോക്ഡൗണിന് മുമ്പ് ഉറപ്പിച്ചിരുന്ന പല കരാറുകളും റദാക്കപ്പെട്ട അവസ്ഥയിലാണ്.

അവരെത്തിയത് നാല് കാറുകളില്‍, ആദ്യം തമിഴ്‌നാട് തടഞ്ഞു, ഒടുവില്‍ 500 കിലോമീറ്റര്‍ താണ്ടി, സംഭവിച്ചത്അവരെത്തിയത് നാല് കാറുകളില്‍, ആദ്യം തമിഴ്‌നാട് തടഞ്ഞു, ഒടുവില്‍ 500 കിലോമീറ്റര്‍ താണ്ടി, സംഭവിച്ചത്

ഈ മാസം രണ്ടിടത്ത് ജോലി ഉറപ്പിച്ച് പറഞ്ഞിരുന്നതാണ്. എന്നാല്‍ ലോക്ഡൗണ്‍ വന്നതോടെ കൂലി തരാന്‍ വീട്ടുടമകള്‍ക്ക് പണമില്ലാത്തതിനാല്‍ കരാറുകള്‍ അവര്‍ വേണ്ടെന്ന് വെച്ചു. ചിലരൊക്കെ ചെറിയ ജോലികള്‍ക്ക് പോയി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ എല്ലാവരുടെയും അവസ്ഥ അതല്ല. ജോലി അവസരങ്ങള്‍ വന്നാല്‍ അറിയിക്കണമെന്ന് പരിചയക്കാരോടൊക്കെ പറയുകയല്ലാതെ ഒന്നും ചെയ്യാനില്ലെന്ന് കൊട്ടാരക്കര വിലങ്ങറ സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി അനില്‍ ദാസ് പറയുന്നു.

കൊറോണ കാലത്തും മാലിന്യം തന്നെ....പുഴുവരിക്കുന്ന പുത്തൂര്‍ ചന്ത, മാറ്റമില്ലാതെ തുടരുന്നു!!കൊറോണ കാലത്തും മാലിന്യം തന്നെ....പുഴുവരിക്കുന്ന പുത്തൂര്‍ ചന്ത, മാറ്റമില്ലാതെ തുടരുന്നു!!

പെയിന്റിംഗ് തൊഴില്‍ മേഖലയില്‍ ഏറ്റവുമധികം ജോലി ലഭിക്കുന്ന സമയമായിരുന്നു മാര്‍ച്ച്-മേയ് കാലഘട്ടം. ഒറ്റയടിക്ക് ഒരു സീസണ്‍ മുഴുവനായി ഇവര്‍ക്ക് ലോക്ഡൗണും കൊറോണയും കാരണം നഷ്ടമായിരിക്കുകയാണ്. ഇനി വരാനിരിക്കുന്നത് മണ്‍സൂണ്‍ സീസണാണ്. ഈ സമയത്ത് ആര്‍ക്കും ജോലിയില്ലാത്ത കാലമാണെന്നും തൊഴിലാളികള്‍ പറയുന്നു. പഴയത് പോലെ ജോലി ആരംഭിക്കാന്‍ ഇനിയും ഒരുപാട് കാത്തിരിക്കണം. അതുവരെ ജീവിതം എങ്ങനെ മുമ്പോട്ട് കൊണ്ട് പോകുമെന്ന് ഇവര്‍ക്ക് അറിയില്ല. പുതിയ തൊഴില്‍ മേഖലയിലേക്ക് ഇവര്‍ കടക്കേണ്ടി വരും.

ചാരത്തലവനെ തെറിപ്പിച്ച് കിം ജോങ് ഉന്‍, സുരക്ഷാ തലവനും പുറത്ത്, പ്യോങ് യാങില്‍ അപകട സൂചനകള്‍!!ചാരത്തലവനെ തെറിപ്പിച്ച് കിം ജോങ് ഉന്‍, സുരക്ഷാ തലവനും പുറത്ത്, പ്യോങ് യാങില്‍ അപകട സൂചനകള്‍!!

English summary
painting workers lose jobs in lockdown period
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X