കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാതൃകയൊരുക്കി പത്തനാപുരം.... സ്വയം ലോക്ഡൗണ്‍, ഈ മാസം 28 വരെ എല്ലാത്തിലും നിയന്ത്രണം!!

Google Oneindia Malayalam News

പത്തനാപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതു മാതൃകയുമായി പത്തനാപുരം. സ്വയം ലോക്ഡൗണിലേക്ക് മാറിയിരിക്കുകയാണ് അവര്‍. സമ്പര്‍ക്കത്തിലൂടെ കോവിഡ് വ്യാപനമുണ്ടാകുന്നുവെന്ന് തിരിച്ചറിച്ചാണ് അവരുടെ യുക്തിസഹജമായ തീരുമാനം. പത്തനാപുരം പഞ്ചായത്തിലെ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് ബാക്കിയെല്ലാം അടച്ചിടും. വളരെ സൂക്ഷിച്ചാണ് ഇവിടെ കാര്യങ്ങളെല്ലാം നടപ്പാക്കുന്നത്. പലച്ചരക്ക മുതല്‍ ബോക്കരി കടകള്‍ വരെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

1

ഹോട്ടലുകള്‍ അത്യാവശ്യ സര്‍വീസുകളായത് കൊണ്ട് പാഴ്‌സലുകള്‍ മാത്രം വിതരണം ചെയ്യാന്‍ അനുമതിയുണ്ട്. അതേസമയം ഇത്തരമൊരു തീരുമാനമെടുത്തത് പഞ്ചായത്തും മര്‍ച്ചന്റ് അസോസിയേഷനും തമ്മിലാണ്. ഇവര്‍ തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചകള്‍ നടത്തിയിരുന്നു. പത്തനാപൂരം താലൂക്കിലെ മറ്റ് തദ്ദേശസ്ഥാപനങ്ങളും ഇതേ വഴി വഴി പിന്തുടരാന്‍ ഒരുങ്ങുകയാണ്. അതേസമയം രോഗം ഇനിയും വര്‍ധിക്കുകയാണെങ്കില്‍ ഗതാഗതം അടക്കം നിയന്ത്രിക്കും. സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാതിരിക്കാനാണ് ഇപ്പോഴത്തെ ശ്രമം.

അതേസമയം ഇത്രയൊക്കെചെയ്തിട്ടും, ആരോഗ്യ സുരക്ഷ സംബന്ധിച്ച് പുറപ്പെടുവിച്ച മാനദണ്ഡലങ്ങളൊന്നും പാലിക്കാത്തവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും. ഇക്കാര്യത്തില്‍ പോലീസ് തീരുമാനമെടുത്തിട്ടുണ്ട്. അതാത് പഞ്ചായത്തുകള്‍ അവിടങ്ങൡലെ സാഹചര്യം അനുസരിച്ച് ക്രമീകരണം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. വിളക്കുടി, പിറവന്തൂര്‍, പഞ്ചായത്തുകളിലാണ് നിലവില്‍ സമ്പര്‍ക്കം ബാധിച്ചവര്‍ കൂടുതലുള്ളത്. ഇവിടെയുള്ളവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവര്‍ക്ക് രോഗം ഇതുവരെ സ്ഥിരീകരിക്കാത്തതും താല്‍ക്കാലികാശ്വാസമാണ്.

നിലവില്‍ വിളക്കുടി പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണാണ്. പട്ടാഴിയിലാണ് നിയന്ത്രണങ്ങള്‍ പുതുതായി ആരംഭിച്ചിരിക്കുന്നത്. നാല് പ്രദേശങ്ങളില്‍ തിരക്കേറിയ ഇടങ്ങളൊന്നുമില്ല. അതുകൊണ്ട് ഇവയെ വരും ദിവസങ്ങളില്‍ നിരീക്ഷിക്കും. രോഗവ്യാപനമില്ലെങ്കിലും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. പുനലൂര്‍, കൊട്ടാരക്കര, അടൂര്‍, പത്തനംതിട്ട എന്നിവ കണ്ടെയിന്‍മെന്റ് സോണുകളാണ്. പത്തനാപുരത്ത് നിന്ന് വരും ദിവസങ്ങളില്‍ ബസ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് ആലോചിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നിടും.

English summary
kollam: pathanapuram imposes self lockdown after reporting community spreading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X