കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാസ്‌ക് മുഖ്യം, പക്ഷേ പറഞ്ഞാല്‍ കേള്‍ക്കില്ല, മാസ്‌ക് ധരിക്കാത്തവർക്ക് പിഴയിട്ടത് 1.44 കോടി!!

Google Oneindia Malayalam News

കൊല്ലം: കോവിഡ് കാലത്ത് മാസ്‌ക് മുഖ്യമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇപ്പോഴും അത് മനസ്സിലാവാത്തവര്‍ ധാരാളമുണ്ട്. എത്ര പറഞ്ഞാലും അവര്‍ കേള്‍ക്കുകയുമില്ല. കൊല്ലത്ത് മാസ്‌ക് മാസ്‌ക് ഏപ്രില്‍ മുപ്പതിന് ശേഷം നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ അതിന് ശേഷം മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 72249 പേരാണ് ഇത്തരത്തില്‍ കുടുങ്ങിയത്. ഇവര്‍ക്കെതിരെ കേസും എടുത്തിട്ടുണ്ട്. പിഴയും കൊടുത്തിട്ടുണ്ട്. 1.44 കോടി രൂപയാണ് പിഴയിനത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്.

1

പിഴ ഇനിയും കൊടുക്കാം മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കരുത് എന്ന രീതിയിലാണ് ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. കോവിഡ് വ്യാപനം രൂക്ഷമായ കൊല്ലത്ത് ഇത്തരത്തില്‍ ജാഗ്രത പാലിക്കാന്‍ എല്ലാവരും തയ്യാറായില്ലെങ്കില്‍ പ്രതിസന്ധി വര്‍ധിക്കും. സിറ്റിയില്‍ 34004 കേസുകളും റൂറലില്‍ 38245 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് നിയന്ത്രണങ്ങളുടെ ആദ്യ ഘട്ടത്തില്‍ നിത്യേന 200ന് മുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍ 170ന് താഴെയാണ് ശരാശരി കേസുകള്‍. എന്നാലും ആശങ്ക മാറിയിട്ടില്ല.

ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍ധോണിക്ക് മുന്നില്‍ രോഹിത് വീഴും, ഇതാണ് 3 കാരണങ്ങള്‍, ചെന്നൈക്ക് അനുകൂലം ഇവ, വീഴ്ച്ചയ്ക്ക് കാരണങ്ങള്‍

രണ്ടാം തവണ കേസെടുത്താല്‍ കനത്ത തുക പിഴയായി ഈടാക്കുമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. അതേസമയം പോലീസ് മുന്നറിയിപ്പ് ഫലം കണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒരേ സംഭവങ്ങള്‍ ആവര്‍ത്തിച്ച് വരുന്നില്ല. മാസ്‌ക് ഫാഷന്റെ കൂടി ഭാഗമായി മാറിയത് ഇത് ധറിക്കാനുള്ള പ്രേരണ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംസാരിക്കുമ്പോള്‍ മാസ്‌ക് വലിച്ചിടുന്നവരെ കൂടി അച്ചടക്കം പഠിപ്പിക്കുമെന്ന ശപഥത്തിലാണ് പോലീസ്. പിഴ ഒഴിവാക്കാന്‍ ഗുണനിലവാരമില്ലാത്ത മാസ്‌ക് ധരിച്ച് നടക്കുന്നവരോട് പോലീസിന് ഒന്നേ പറയാനുള്ളൂ, കോവിഡ് ജാമ്യമില്ലാ വകുപ്പാണ്.

തുടക്കത്തില്‍ മാസ്‌ക് ധരിക്കാന്‍ ആളുകള്‍ മടിയായിരുന്നെങ്കിലും ഇപ്പോള്‍ സഹകരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇത്രയൊക്കെയാണെങ്കെിലും നിയമം തെറ്റിക്കുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. മാസ്‌ക് താടിയിലേക്ക് താഴ്ത്തിവച്ച് യാത്ര ചെയ്യുന്നവര്‍ കൊല്ലം നഗരത്തില്‍ ഏറെയുണ്ട്. തിരക്കേറിയ മേഖലകളിലെല്ലാം ഇത് കാണപ്പെടുന്നുണ്ട്. അതുകൊണ്ട് കര്‍ശനമായി തന്നെ മാസ്‌ക് നിര്‍ബന്ധമാക്കല്‍ നീക്കവുമായി പോലീസ് മുന്നോട്ട് പോവുകയാണ്.

സോണിയ തിരിച്ചെത്തിയാല്‍ ഇനിയും മാറ്റം, കോണ്‍ഗ്രസില്‍ രാഹുലിന്റെ ലിസ്റ്റ്, തരൂരിന് പ്രതീക്ഷ!!സോണിയ തിരിച്ചെത്തിയാല്‍ ഇനിയും മാറ്റം, കോണ്‍ഗ്രസില്‍ രാഹുലിന്റെ ലിസ്റ്റ്, തരൂരിന് പ്രതീക്ഷ!!

English summary
kollam: people not wearing masks, police impose fine on them and gets more than one core
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X