കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിവാഹവാഗ്ദാനം നൽകി പീഡനം, പിന്നീട് പെൺകുട്ടിക്കു മറ്റു ബന്ധമുണ്ടെന്ന് ആരോപിച്ചു; യുവാവ് അറസ്റ്റിൽ

Google Oneindia Malayalam News

കരുനാഗപ്പള്ളി:വിവാഹ വാ​ഗ്ദാനം നൽകി യുവതികളെ പീഡിപ്പിച്ച ശേഷം വിവാഹത്തിൽ നിന്ന് പിന്മാറുന്ന ആളുകളുടെ വാർത്തകള്‌ ഇതിന് മുമ്പും വന്നിട്ടുണ്ട്. ഇപ്പോൾ കൊല്ലത്തും നിന്ന് ഒരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്

യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളി പുതിയകാവ് രാജീവ് നിവാസിൽ സജീവ് (35) ആണ് കരുനാഗപ്പള്ളി പൊലീസിൻറെ പിടിയിലായത്. സമൂഹമാധ്യമത്തിലൂടെയാണ് കരുനാഗപ്പള്ളി സ്വദേശിയായ യുവതിയുമായി പ്രതി പരിചയപ്പെട്ടത്.

kolalm

ഫ്രിഡ്ജിന്റെ ഡോറിലാണോ പാല്‍പാക്കറ്റ് വെയ്ക്കാറുള്ളത്? എന്നാല്‍ ഇത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടുംഫ്രിഡ്ജിന്റെ ഡോറിലാണോ പാല്‍പാക്കറ്റ് വെയ്ക്കാറുള്ളത്? എന്നാല്‍ ഇത് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

തുടർന്ന് വിവാഹ വാഗ്ദാനം നൽകി യുവതിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയും ശേഷം യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന് ആരോപിച്ച് വിവാഹത്തിൽ നിന്ന് പിന്മാറുകയും ചെയ്തു എന്നാണ് പറയുന്നത്.

തുടർന്ന് യുവതി കരുനാഗപ്പള്ളി പൊലീസിന് പരാതി നൽകുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിൻറെ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻപിള്ള, ശ്രീകുമാർ, എ.എസ്.ഐ ഷാജിമോൻ, സി.പി.ഒ ആഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

English summary
Kollam: Police arrested a youth on a rape complaint, here is the details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X