കൊല്ലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ് മാതാപിതാക്കൾ; പോലീസ് കസ്റ്റഡിയിൽ
കൊല്ലം: കൊല്ലത്ത് ദമ്പതികള്‍ കുഞ്ഞിനെ എടുത്തെറിഞ്ഞു. മദ്യലഹരിയിലാണ് അതിക്രമം. തലയ്ക്ക് പരിക്കേറ്റ ഒന്നര വയസുള്ള കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം കുറുമ്പാലത്ത് താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ ദമ്പതികളാണ് കുഞ്ഞിനെ എടുത്തെറിഞ്ഞത്.
സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ മുരുകന്‍, അമ്മ മാരിയമ്മ എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. രണ്ട് പേരും പരസ്പരം ആരോപണം ഉന്നയിക്കുന്നത് കൊണ്ടാണ് രണ്ട് പേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തത്.

ഈസ്റ്റ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. മുരുകനും ഭാര്യയും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ വഴക്ക് ഉണ്ടാവുകയും ഇവരുടെ അടുത്ത് വന്ന കുഞ്ഞിനെ പുറത്തേക്ക് എറിയുകയുമായിരുന്നു.
കുട്ടിയുടെ കരച്ചില്‍ കേട്ട് വന്ന നാട്ടുകാരാണ് കുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.മുരുകന്‍ മാരിയമ്മ എന്നിവര്‍ക്കെതിരെ ബാല നീതി നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും എന്ന് പോലീല് അറയിച്ചു












Click it and Unblock the Notifications