കൊല്ലത്ത് വ്യാജനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ചു; പ്രതിക്കായി അന്വേഷണം
കൊല്ലം: കുണ്ടറയിൽ വ്യാപാര സ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങി വ്യാപാരികളെ കബളിപ്പിക്കാൻ ശ്രമിച്ചതായി പരാതി. പത്തനാപുരം സ്വദേശിയാണ് തട്ടിപ്പ് നടത്തിയത്. നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുൾ റഷീദ് എന്നാണ് വിവരം. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുണ്ടറ ഡാൽമിയ ജംഗ്ഷനിലെ കടകളിൽ കള്ളനോട്ട് നൽകി തട്ടിപ്പ് നടത്തിയത്. ലാപ്ടോപ്പും പ്രിന്ററും ഉപയോഗിച്ച് സ്വന്തമായി കള്ളനോട്ട് ഉണ്ടാക്കുന്നതാണ് ഇയാളുടെ രീതി.
ഇയാൾ വിവിധി വ്യാപാര സ്ഥാപനങ്ങളിൽ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 500 രൂപയുടെ കള്ളനോട്ടുമായി ഇയാൾ നാല് കടകളിലെത്തി സാധനങ്ങൾ വാങ്ങി ഉടനെ മടങ്ങുകയായിരുന്നു. ബാക്കി വാങ്ങിയ ശേഷമാണ് ഇയാൾ സ്ഥലം വിട്ടത്.

നോട്ടിൽ റിസർവ് ബാങ്ക് എന്ന് എഴുതിയ സ്പെല്ലിംഗ് തെറ്റാണ് എന്ന കാര്യം പിന്നീടാണ് വ്യാപാരികൾ ശ്രദ്ധിച്ചത്. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ് എന്ന് പോലീസ് പറഞ്ഞു. ഒരു കടയിൽ 2 നോട്ടും മറ്റ് മൂന്ന് കടകളിലായി ഓരോ നോട്ടും നൽകി.












Click it and Unblock the Notifications