കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ സൂക്ഷിച്ചോ... പോലീസ് കളി കാര്യമാക്കുന്നു, ഇനി വീട്ടിലെത്തും!!

Google Oneindia Malayalam News

കൊല്ലം: മുന്നറിയിപ്പ് എത്ര കൊടുത്തിട്ടും കേള്‍ക്കുന്നില്ലെങ്കില്‍ എന്ത് ചെയ്യും. അത്തരമൊരു സാഹചര്യത്തില്‍ നിയമങ്ങള്‍ കടുപ്പമാക്കാന്‍ പോലീസ്. ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്കാണ് പണി വരുന്നത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ പുറത്തിറങ്ങിയാല്‍ നിങ്ങള്‍ കെണിയിലാവും. പോലീസിന്റെ മിന്നല്‍ പരിശോധനകള്‍ ഇനി ഇടയ്ക്കിടെ ഉണ്ടാവും. നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്.

1

കൊല്ലത്തെ 9 ഡിവൈഎസ്പിമാര്‍ക്കായി 18 പോലീസ് സ്റ്റേഷനുകളുടെ ചുമതലയാണ് വീതിച്ച് നല്‍കിയിരിക്കുന്നത്. ഗൃഹനിരീക്ഷണത്തില്‍ ഉള്ളവരെയാണ് പ്രത്യേകം ശ്രദ്ധിക്കുന്നത്. ഇവരുടെ വീടുകളില്‍ മിന്നല്‍ സന്ദര്‍ശനമുണ്ടാവും. ഇതിനൊപ്പം ഇവരുടെ കുടുംബാംഗങ്ങളെയും അയല്‍ക്കാരെയും ബന്ധപ്പെട്ട് ക്വാറന്റൈന്‍ ലംഘനം നടന്നിട്ടില്ലെന്നും അന്വേഷിക്കും. ആറ് സ്‌പെഷല്‍ ബൈക്ക് പട്രോളിംഗ് സംഘം കണ്ടെയിന്‍മെന്റ് മേഖലകളില്‍ ഇതിനൊപ്പം പരിശോധന നടത്തും.

Recommended Video

cmsvideo
CM Pinarayi Vijayan says chances of community spread in kerala | Oneindia Malayalam

സാധ്യമായ എല്ലാ വഴിയും ഉപയോഗിച്ച് കര്‍ശനമായ നിരീക്ഷണമാണ് പോലീസ് നടത്തുക. തീരദേശ മേഖലകളില്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വലിയ പ്രശ്‌നമായി മാറിയതോടെ, ഇവിടെ ഡ്രോണുകളെ ഉപയോഗിച്ച് പരിശോധന സംഘടിപ്പിക്കും. കൂട്ടം കൂടിയവരെയും സാമൂഹിക അകലം ലംഘിക്കുന്നവരെയും പൂട്ടാനാണ് തീരുമാനം. നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളുടെ ഫോണ്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. ടവര്‍ പരിധി മാറുണ്ടോയെന്നും നിരീക്ഷിക്കും.

നൂറ് മുതല്‍ അഞ്ഞൂറ് മീറ്റര്‍ വരെ വ്യത്യാസം ലൊക്കേഷനില്‍ ഉണ്ടായാല്‍ അപ്പോള്‍ തന്നെ പോലീസ് ഇടപെടും. ഫോണ്‍ മാറ്റിവെച്ച് തട്ടിപ്പ് നടക്കുന്നതിനാല്‍, അത്തരക്കാരെ പൂട്ടാനാണ് പോലീസിന്റെ മിന്നല്‍ പരിശോധന. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവരാണ് പോലീസിന് ഏറ്റവും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 680 പേര്‍ക്കെതിരെയാണ് കേസെടുത്തത്. 200 രൂപയാണ് പിഴ. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ പകര്‍ച്ചവ്യാധി നിയമം അനുസരിച്ച് ശിക്ഷ കടുപ്പമാകും. ഒരാവശ്യവുമില്ലാതെ യാത്ര നടത്തുന്നവരും ഇക്കൂട്ടത്തിലുണ്ട്.

English summary
kollam: police will take strict action against quarantine breakers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X