കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോവിഡ് കാലത്ത് സൊറ പറഞ്ഞ് ഇരിക്കാമെന്ന് കരുതേണ്ട... പോലീസിന്റെ പൂട്ടുവീഴും, ജാഗ്രത!!

Google Oneindia Malayalam News

പുത്തൂര്‍: കോവിഡ് കാലമല്ലേ, നിയന്ത്രണങ്ങള്‍ ഉള്ള സമയത്ത് ഒന്ന് ഒത്തുകൂടാമെന്ന് കരുതുന്നവര്‍ ഒരുപാടുണ്ടാവും. എന്നാല്‍ ആദ്യമേ പറഞ്ഞേക്കാം, അത് വലിയ പുലിവാലാകും. കോവിഡ് ജാഗ്രത പാലിക്കാതെ സൊറ പറഞ്ഞ് ഇരിക്കാനായി ഒത്തുചേരുന്നവര്‍ ഏത് നിമിഷവും പിടിക്കപ്പെടാം. അതുകൊണ്ട് ജാഗ്രത പാലിക്കുന്നത് വളരെ നന്നായിരിക്കും. മഫ്തിയില്‍ പോലീസ് എത്തുമെന്ന് ചുരുക്കം. ആളെ തിരിച്ചറിയാതെ നിങ്ങള്‍ക്ക് പിടി വീഴുകയും ചെയ്യും.

1

പോലീസിന്റെ ശ്രദ്ധ കാര്യമായി പതിയാത്ത ഇടങ്ങളില്‍, വൈകുന്നേരമാകുമ്പോള്‍ ആളുകള്‍ കൂടുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. പലരും കോവിഡ് ജാഗ്രതകളൊന്നും പാലിക്കാതെയാണ് ഇവിടങ്ങളില്‍ പെരുമാറുന്നതും. ഇത്തരത്തില്‍ നൂറുകണക്കിന് പരാതികളാണ് പോലീസിന് ലഭിച്ചത്. ഒടുവില്‍ പരാതികള്‍ പെരുകിയതോടെ നടപടി ശക്തമാക്കാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. മഫ്തിയില്‍ നിരീക്ഷണവും നടപടിയും കര്‍ശനമാക്കിയിരിക്കുകയാണ് പോലീസ്.

നേരമ്പോക്കിനായി എത്തുന്നവരില്‍ പലരും മാസ്‌ക് വേണ്ട വിധത്തില്‍ ധരിക്കുന്നില്ലെന്നാണ് പ്രധാന പരാതി. പലരും സാമൂഹിക അകലവും പാലിക്കുന്നില്ല. ഇത് ബാക്കിയുള്ളവര്‍ക്കും ശല്യമായി മാറുകയാണ് കൂട്ടംകൂടിയിരുന്ന പുക വലിക്കുകയും, പൊതുനിരത്തില്‍ മുറുക്കി തുപ്പുന്നതും സമീപവാസികള്‍ക്ക് വലിയ ആശങ്കകളാണ് സമ്മാനിക്കുന്നത്. പലവട്ടം പറഞ്ഞിട്ടും പതിവ് തുടരുന്ന ചിലരുടെ ചിത്രം ഫോണില്‍ പകര്‍ത്തിയാണ് പലരും പരാതി നല്‍കിയിരിക്കുന്നത്.

അതേസമയം ചിത്രം അടക്കം ലഭിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ക്കാണ് പോലീസ് ഒരുങ്ങുന്നത്. ഇവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാവുമെന്നും പോലീസ് പറഞ്ഞു. ജില്ലയില്‍ ഇപ്പോഴും കോവിഡ് കേസുകളില്‍ വലിയ കുറവ് വന്നിട്ടില്ല. കഴിഞ്ഞ ദിവസം 30 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തന്നെ 19 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. അതാണ് നടപടികള്‍ കടുപ്പിക്കാന്‍ പോലീസ് തീരുമാനിച്ചതിന് കാരണം.

English summary
kollam: police will tighten covid rules implementation, strict ispection increase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X