കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തലകീഴായി മറിഞ്ഞ് ആംബുലന്‍സ്, അതിനകത്ത് ഉണ്ടായിരുന്നത്..... ഒടുവില്‍ അദ്ഭുതം സംഭവിച്ചു!!

Google Oneindia Malayalam News

ചവറ: ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് വിദേശത്ത് നിന്നെത്തിയ യുവതിയുടെ ജീവിതത്തില്‍ സംഭവിച്ചത്. വിമാനത്താവളത്തിലെത്തുമ്പോള്‍ അവര്‍ ഒരിക്കലും ഇത്തരമൊരു അപകടവും പിന്നാലെയുണ്ടായ ഭാഗ്യവും പ്രതീക്ഷിച്ച് കാണില്ല. തലകീഴായി മറിഞ്ഞ ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഗര്‍ഭിണിയായ യുവതിയാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. എങ്ങനെ രക്ഷപ്പെട്ടെന്ന് ചോദിച്ചാല്‍ ഇവര്‍ക്കും ആംബുലന്‍സില്‍ ഉള്ളവര്‍ക്കും ഇപ്പോഴുമറിയില്ല.

1

വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് വര്‍ക്കല മൂങ്ങോട് സ്വദേശി അശ്വതി കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. യുവതിയെ വിമാനത്താവളത്തില്‍ നിന്ന് വര്‍ക്കലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. നീണ്ടകര പുത്തന്‍തുറയില്‍ വെച്ച് ആംബുലന്‍സ് നിയന്ത്രണം വിട്ട് മറികുകയായിരുന്നു. എന്നാല്‍ അശ്വതി അദ്ഭുതകരമായി ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്.

അതേസമയം സാധാരണ ആംബുലന്‍സ് മറിഞ്ഞാല്‍ ഗുരുതരമായി പരിക്കേല്‍ക്കാറുണ്ട്. രക്ഷപ്പെട്ടതില്‍ ഇവര്‍ ദൈവത്തോടെ നന്ദി പറയുന്നുണ്ടാവും. രാവിലെ ആറരയോടെയായിരുന്നു സംഭവം. മറിഞ്ഞ ആംബുലന്‍സില്‍ നിന്ന് യുവതിയെ സമീപവാസിയും ആംബുലന്‍സ് ഡ്രൈവറും ചേര്‍ന്നാണ് പുറത്തെടുത്തത്. അപകടത്തിന്റെ കാരണവും ഇതിനിടെ അന്വേഷിക്കുന്നുണ്ട്.

ആംബുലന്‍സ് മറിഞ്ഞ അതേസമയം തന്നെ അഗ്‌നിശമന സേനയും പോലീസ് സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. മറിഞ്ഞ വാഹനവും പരിസരവും ഫയര്‍ഫോഴ്‌സ് അണുനശീകരണം നടത്തി. കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞെന്നുള്ള വ്യാജ പ്രചാരണം പ്രദേശവാസികളെ പരിഭ്രാന്തിയിലാക്കിയിരുന്നു. പിന്നീട് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചതോടെയാണ് തെറ്റിദ്ധാരണ മാറിയത്.

English summary
pregnant women narrowly escaped after ambulance accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X