കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെഎസ്ആർടിസിയിൽ 1,200 രൂപ, സ്വകാര്യ ബസിന് 4,000; പോക്കറ്റ് കീറുന്ന ബെംഗളൂരൂ യാത്ര

Google Oneindia Malayalam News

കൊട്ടാരക്കര: ഉത്സവ സീസൺ വരുമ്പോൾ ബസുകളിൽ നിരക്ക് വർധനവ് ഉണ്ടാവറുണ്ടെന്ന ആരോപണം നേരത്തെ ഉയറാറുണ്ട്. ഇപ്പോൾ വീണ്ടും അത്തരത്തിലുള്ള ആരോപണം ഉയർന്നിരിക്കുകയാണ്. ക്രിസ്തുമസും പുതുവത്സരവും എത്തിയതോടെയാണ് ടിക്കറ്റിന് കൂടുതൽ പണം വാങ്ങുന്നതെന്നാണ് പരാതി.

ബെംഗളൂരുവിലേക്കുള്ള ക്രിസ്മസ്, പുതുവത്സര യാത്രകൾക്ക് സ്വകാര്യ ബസ് ലോബി കൊള്ളനിരക്ക് ഈടാക്കുക ആണെന്ന് പരാതി . കൊട്ടാരക്കരയിൽ നിന്നുള്ള ടിക്കറ്റ് തുക 3000- 4000 ആയി ഉയർന്നു. ഇന്നലെ 4000 രൂപ നൽകിയാണ് പലരും ടിക്കറ്റ് ബുക്ക് ചെയ്തത്. കെഎസ്ആർടിസി ബസ് ക്ഷാമം മുതലെടുത്ത് യാത്രക്കാരെ പിഴിയുക ആണെന്നാണ് ആരോപണം.

money311331

<strong>'മനുഷ്യ പ്രതിമ' ആവുന്ന അപൂര്‍വ്വ അവസ്ഥ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി...</strong>'മനുഷ്യ പ്രതിമ' ആവുന്ന അപൂര്‍വ്വ അവസ്ഥ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി...

ബെംഗളൂരു കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുമെന്ന സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ലെന്നും പറയുന്നു. സ്വകാര്യ ലോബിയെ സഹായിക്കാനാണ് കെഎസ്ആർടിസിയുടെ ശ്രമമെന്നാണ് ആരോപണം. കൊട്ടാരക്കരയിൽ നിന്ന് ബംഗളൂരൂവിലേക്കുള്ള സ്വകാര്യ ബസുകളുടെ എണ്ണം കൂടി വരുന്നതായും ആരോപണം ഉണ്ട്..

തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്തപാൽ വഴി സ്‌ക്രാച്ച് ആൻറ് വിൻ കാർഡ്, അടിച്ചത് ലക്ഷങ്ങളുടെ കാർ; പക്ഷേ, സംഭവിച്ചത്

ഓൺ ലൈൻ ബുക്കിങ്ങിലാണ് സീറ്റുകൾ മിക്കതും നൽകുന്നത്. തിരക്കേറിയ ദിവസങ്ങളിൽ വൻതുക ഈടാക്കുന്നു. 1200 രൂപയാണ് കെഎസ്ആർടിസി നിരക്ക്. തിരുവനന്തപുരത്ത് നിന്നു ബെംഗളൂരുവിലേക്ക് കൊട്ടാരക്കര വഴി സർവീസ് ഉണ്ടെങ്കിലും സീറ്റ് നിറഞ്ഞാണ് മിക്കപ്പോഴും ബസ് കൊട്ടാരക്കരയിൽ എത്തുന്നത്.

English summary
Kollam:Private bus tickets are charged extra during the Christmas season
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X