കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ കാലത്തും മാലിന്യം തന്നെ....പുഴുവരിക്കുന്ന പുത്തൂര്‍ ചന്ത, മാറ്റമില്ലാതെ തുടരുന്നു!!

Google Oneindia Malayalam News

പുത്തൂര്‍: കൊറോണ കാലത്ത് നാടും നഗരവും ഏറ്റവും വൃത്തായി നില്‍ക്കുന്ന സമയമാണ്. എന്തിനേറെ പറയുന്നു പരിസര മലിനീകരണം പോലും കുറഞ്ഞെന്നാണ് വ്യക്തമാകുന്നത്. എന്നാല്‍ ഒരിടത്ത് മാത്രം യാതൊന്നും മാറിയിട്ടില്ല. മാലിന്യത്തില്‍ മൂടി നില്‍ക്കുകയാണ് പുത്തൂര്‍ പടിഞ്ഞാറേ മത്സ്യച്ചന്ത. ലോക്ഡൗണിന് മുമ്പും ഇവിടെ വൃത്തിയുടെ കാര്യത്തില്‍ വളരെ പിറകിലായിരുന്നു. ഇവിടെ ഇപ്പോഴും മലിനജലം കെട്ടികിടന്ന് പുഴുവരിക്കുകയാണ്.

1

കച്ചവടക്കാരും നാട്ടുകാരും പകര്‍ച്ചവ്യാധി ഭീതിയിലായിട്ടും പരിഹരിക്കുന്നതിനായി യാതൊരു നടപടിയുമെടുത്തിട്ടില്ല. ജില്ലയില്‍ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന വിപണനകേന്ദ്രങ്ങളിലൊന്നാണ് പുത്തൂര്‍ ചന്ത. കാലങ്ങളായി ഇവിടെ രൂക്ഷമായ മാലിന്യ പ്രശ്‌നം നിലനില്‍ക്കുകയാണ്. ചന്തയ്ക്കുള്ളില്‍ മലിനജലം ശേഖരിക്കാനും സുരക്ഷിതമായി നീക്കം ചെയ്യാനും സെപ്റ്റിക് ടാങ്ക് നിര്‍മിച്ചിട്ടുണ്ടെങ്കിലും യാതൊരു പ്രയോജനവുമില്ല.

്അതേസമയം ഈ സെപ്റ്റിക് ടാങ്ക് ദിവസങ്ങള്‍ക്കുള്ളില്‍ നിറഞ്ഞ് ചന്തയിലാകെ ഒഴുകുകയാണ്. ഇവിടെ സാധനങ്ങള്‍ വില്‍പ്പനയ്ക്കായി വെച്ചിരിക്കുന്നത്. ഇത് വാങ്ങാനെത്തുന്നവര്‍ ഇത്രയും വൃത്തഹീനമായ സാഹചര്യം എങ്ങനെ സഹിക്കുന്നു എന്നാണ് മനസ്സിലാവാത്തത്. മഴക്കാലമാണ് ഇനി വരാനിരിക്കുന്നത്. ഈ മാര്‍ക്കറ്റിലെ സാഹചര്യം കൂടുതല്‍ ദുരിതമാകുമെന്ന് ഉറപ്പിച്ച് പറയാം. ദുര്‍ഗന്ധം സഹിച്ച് മലിനജലത്തില്‍ ചവിട്ടിയാണ് കച്ചവടക്കാര്‍ ഇവിടെ ഇരിക്കുന്നത്.

വിപണനകേന്ദ്രത്തിന് മേല്‍ക്കൂര്‍ സ്ഥാപിച്ചിരിക്കുന്ന ഷീറ്റാകെ തുരുമ്പിച്ച് കുഴിവീണ അവസ്ഥയിലാണ്. മഴപെയ്താല്‍ വെള്ളം മുഴുവന്‍ കച്ചവടക്കാരുടെയും സാധനം വാങ്ങാന്‍ വരുന്നവരുടെയും പുറത്തേക്കാണ് വീഴുന്നത്. ചന്തയുടെ വശങ്ങളില്‍ പലയിടത്തും മാലിന്യം കൂമ്പാരങ്ങളായി മാറിയിരിക്കുകയാണ്. ലക്ഷകണക്കിന് രൂപ കുളക്കടം ഗ്രാമപഞ്ചായത്തിന് വരുമാനം നേടിക്കൊടുക്കുന്നുണ്ടെങ്കിലും, അടിസ്ഥാന സൗകര്യങ്ങല്‍ ഒരുക്കാന്‍ ഇവര്‍ തയ്യാറാവുന്നില്ല. കച്ചവടക്കാര്‍ക്കും ചന്തയിലെത്തുന്നവര്‍ക്കും പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യമില്ല. നാട്ടുകാര്‍ ഇപ്പോള്‍ ചന്തയ്ക്കുള്ളിലേക്ക് കടക്കാന്‍ പോലും തയ്യാറല്ല. ഇത് കച്ചവടത്തെയും ബാധിച്ച് തുടങ്ങിയിട്ടുണ്ട്.

അവരെത്തിയത് നാല് കാറുകളില്‍, ആദ്യം തമിഴ്‌നാട് തടഞ്ഞു, ഒടുവില്‍ 500 കിലോമീറ്റര്‍ താണ്ടി, സംഭവിച്ചത്അവരെത്തിയത് നാല് കാറുകളില്‍, ആദ്യം തമിഴ്‌നാട് തടഞ്ഞു, ഒടുവില്‍ 500 കിലോമീറ്റര്‍ താണ്ടി, സംഭവിച്ചത്

English summary
kollam puthoor market in very bad condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X