കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദേശത്ത് നിന്ന് വന്ന് ക്വാറന്റൈനിലുള്ള വൃദ്ധയുടെ വീട് ആക്രമിച്ചു, അക്രമികള്‍ക്ക് സംഭവിച്ചത്!!

Google Oneindia Malayalam News

കൊല്ലം: വിദേശത്ത് നിന്ന് എത്തിയ വൃദ്ധയുടെ വീടിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇവര്‍ വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു. അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായതെന്ന് ഇവര്‍ പറയുന്നു. അതേസമയം സംഭവത്തില്‍ കുറ്റക്കാരെയും പോലീസ് വേഗത്തില്‍ കണ്ടെത്തി. അയല്‍വാസികളാണ് ഇവരുടെ വീടിന് നേരെ കല്ലെറിഞ്ഞത്. രാജീവ്, രതീഷ് എന്നിവര്‍ക്കെതിരെ കേസെടുത്തു.

1

Recommended Video

cmsvideo
മനുഷ്യ കുലത്തിനായി വൈകല്യം മറന്ന ജീവിതം | Oneindia Malayakam

അക്രമികള്‍ക്ക് നല്ല മുട്ടന്‍ പണിയും പോലീസ് കൊടുത്ത് കഴിഞ്ഞു. ഇവരോട് 28 ദിവസം ക്വാറന്റൈനില്‍ പോകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കിളികൊല്ലൂര്‍ പ്രതീക്ഷാ നഗറില്‍ താമസിക്കുന്ന വയോധികയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് പുറത്തുള്ള ശുചിമുറിയും പൈപ്പ് കണക്ഷനും ഇവര്‍ തകര്‍ത്ത് തരിപ്പണമാക്കി. അസഭ്യം വിളിച്ച് പറയുകയും ചെയ്തു. മകളുടെ അടുത്തേക്ക് പോയ വയോധിക ഈ മാസം ആറിനാണ് തിരികെയെത്തിയത്.

ഇവരുടെ സ്വന്തം വീട് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. അതുകൊണ്ടാണ് കിളികൊല്ലൂരിലെ ബന്ധുവീട്ടിലേക്ക് ക്വാറന്റൈന്‍ സൗകര്യത്തിനായി ലൈല എത്തിയത്. ഇവിടെ കഴിഞ്ഞിരുന്ന ബന്ധുവിനെ അതിന് മുമ്പ് തന്നെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിക്കുകയും ചെയ്തു. എന്നാല്‍ വിദേശത്ത് വെച്ച് കോവിഡ് പോസിറ്റീവ് ആയിരുന്ന ലൈലയെ ഇവിടെ താമസിപ്പിക്കാനാവില്ലെന്നായിരുന്നു അയല്‍ക്കാരുടെ വാദം. ഇതാണ് പ്രശ്‌നങ്ങളിലേക്ക് നയിച്ചത്.

അയല്‍ക്കാരില്‍ ഒരു വിഭാഗമാണ് ഇവരെ ഈ വീട്ടില്‍ കഴിയാന്‍ അനുവദിക്കില്ലെന്ന നിലപാടെടുത്തത്. ആംബുലന്‍സ് തടയാന്‍ ശ്രമിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും ജനപ്രതിനിധികളും ഇടപെട്ടാന്‍ പ്രശ്‌നം പരിഹരിച്ചത്. ഈ പ്രശ്‌നമാണ് പിന്നീട് വീട് ആക്രമിക്കുന്നതിലേക്ക് നയിച്ചത്. അന്ന് മുതല്‍ കടുത്ത മാനസിക പീഡനം അനുഭവിക്കുകയാണെന്ന് വയോധിക പറഞ്ഞു. ശുചിമുറി തകര്‍ത്തതോടെ ഭക്ഷണം ഒഴിവാക്കി കഴിയേണ്ട ഗതികേടിലാണ് താനെന്നും ഇവര്‍ പറയുന്നു. വീട്ടുവളപ്പില്‍ കടന്നത് കൊണ്ടാണ് പ്രതികളോട് ക്വാറന്റൈനില്‍ പോവാന്‍ നിര്‍ദേശിച്ചത്.

English summary
kollam: quarantined woman's house attacked by miscreants
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X