കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വീടിന്റെ പിന്‍വാതിലിലൂടെ കയറി മോഷണം; ആറ് മാസം പ്രായമായ കുഞ്ഞിനെ പറമ്പില്‍ ഉപേക്ഷിച്ചു; പിടിയില്‍

  • By News Desk
Google Oneindia Malayalam News

കണ്ണനല്ലൂര്‍: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി അക്രമസംഭവങ്ങളും കവര്‍ച്ചയും പതിവാവുകയാണ്. കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന കവര്‍ച്ച എല്ലാവവരേയും ഭീതിയിലാഴ്ത്തിയിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കടത്തി കൊണ്ട് പോയി സ്വര്‍ണ്ണം കവരുകയായിരുന്നു. ശേഷം കുഞ്ഞിനെ തൊട്ടടുത്ത പറമ്പില്‍ ഉപേക്ഷിച്ചു. എന്നാല്‍ സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരാഴ്ച്ച മുമ്പേ ചേരിക്കോണം കോളനിയിലായിരുന്നു സംഭവം. കൊറ്റങ്കര റാണി നിവാസില്‍ വിജയകുമാര്‍(40), ഇയാളുടെ ബന്ധു മണികണ്ഠന്‍ (28) എന്നിവരെയാണ് കണ്ണനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

robbery

പ്രതികളില്‍ നിന്നും കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും മോഷ്ടിച്ച സ്വര്‍ണ്ണ ചെയിനും കണ്ടെത്തിയിരുന്നു. മോഷണം ലക്ഷ്യമിട്ട് തന്നെയായിരുന്നു പ്രതികള്‍ കോളനിയിലെത്തിയത്. ബൈക്കില്‍ എത്തിയ വിജയകുമാര്‍ അവിടെയുള്ള ബീമാ മന്‍സില്‍ എന്ന വീട്ടില്‍ കയറുകയായിരുന്നു.

തുറന്ന് കിടക്കുന്ന പിന്‍വാതിലിലൂടെയാണ് അകത്തേക്ക് കയറിയത്. അവിടെ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയുടെ കൈയ്യില്‍ കിടന്ന സ്വര്‍ണ്ണ ചെയിന്‍ മോഷ്ടിക്കാനായി കുട്ടിയെ എടുത്ത് പുറത്തേക്ക് കൊണ്ട് പോയി. ശേഷം കുട്ടിയുടെ പക്കലുള്ള സ്വര്‍ണ്ണം കവര്‍ന്ന ശേഷം കുട്ടിയെ പറമ്പില്‍ ഉപേക്ഷിക്കുകയായിരുന്നു.

രണ്ടാമത് മറ്റൊരു വീട്ടില്‍ വീണ്ടും മോഷ്ടിക്കാന്‍ സകയറി. എന്നാല്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണരുകയായിരുന്നു. ഇവിടെ നിന്നും ഓടി രക്ഷപ്പെട്ട വിജയകുമാറിനെ സമീപവാസി കാണംുകയായിരുന്നു. ഇരുവരും തമ്മില്‍ സംഘട്ടനമുണ്ടായി. എന്നാല്‍ ഇതിനിടെ കോളനിവാസിയെ തള്ളിയിട്ട് മോഷ്ടാവ് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.

നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പ്രതിയെ പിടികൂടിയത്. എന്നാല്‍ ഇതിനിടെ മോഷ്ടിച്ച സ്വര്‍ണ്ണം സ്വകാര്യ സ്ഥാപനത്തില്‍ പണയം വെച്ചിരുന്നു. ബന്ധുവായ മണികണ്ഠന്‍ മുഖേനയാണ് സ്വര്‍ണ്ണം പണയം വെച്ചത്. ഇരുവര്‍ക്കുമെതിരെ നേരത്തേയും നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

ഫ്‌ളോയിഡിന് പിന്നാലെ ബ്രൂക്‌സ്; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നുഫ്‌ളോയിഡിന് പിന്നാലെ ബ്രൂക്‌സ്; അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ പൊലീസ് വെടിവച്ചു കൊന്നു

പ്രവാസികളെ ഞങ്ങള്‍ക്ക് വേണമെന്ന് യുഎഇ, ഒഴിവാക്കിയാല്‍ പിന്നീട് ഖേദിക്കും; കുവൈത്ത് നിലപാടില്‍ മറുപടിപ്രവാസികളെ ഞങ്ങള്‍ക്ക് വേണമെന്ന് യുഎഇ, ഒഴിവാക്കിയാല്‍ പിന്നീട് ഖേദിക്കും; കുവൈത്ത് നിലപാടില്‍ മറുപടി

രണ്ടാം ദിനവും ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 11000 കടന്നു; 311 മരണം; ആശങ്ക; ഇളവുകള്‍ നീക്കുമോ?രണ്ടാം ദിനവും ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 11000 കടന്നു; 311 മരണം; ആശങ്ക; ഇളവുകള്‍ നീക്കുമോ?

English summary
kollam:Relatives Arrested For Robbig And kidnapping A child
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X