Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ഞിമിഠായിയിലെ റോഡമിൻ: നിസ്സാരമല്ല ഈ രാസവസ്തു, പരിശോധന വ്യാപകമാക്കി

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കരുനാഗപ്പള്ളിയിലെ പഞ്ഞിമിഠായിയിൽ കണ്ടെത്തിയ റോഡമിൻ അത്ര നിസ്സാരമല്ല.

cotton candy new311331

കൊല്ലം∙കരുനാഗപ്പള്ളിയിലെ പഞ്ഞിമിഠായി നിർമിക്കുന്ന കേന്ദ്രത്തിൽ കാൻസറിന് കാരണം ആയേക്കാവുന്ന രാസവസ്തു കണ്ടെത്തിയതോടെ പരിശോധന വ്യാപകം. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെയും പരിശോധന നടന്നു. കർശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ കരുനാഗപ്പള്ളിയിലെ പഞ്ഞിമിഠായിയിൽ കണ്ടെത്തിയ റോഡമിൻ അത്ര നിസ്സാരമല്ല. വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന റോഡമിൻ അകത്തെത്തിയാൽ കാൻസറിന് വരെ കാരണമായേക്കാവുന്ന വിഷവസ്തുവാണ്. തുടർച്ചയായുള്ള ഉപയോഗം കരളിനെയും മറ്റ് ആന്തരികാവയവങ്ങളെയും നശിപ്പിക്കും. ഛർദി, കടുത്ത തലവേദന, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ചർമത്തിനും കണ്ണിനും തകരാറ് എന്നിവയും ഉണ്ടാകാം. ദീർഘകാലം നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ മനുഷ്യശരീരത്തിന് താങ്ങാനാവുന്ന രാസവസ്തുവല്ല ഇത്.

പഞ്ഞിമിഠായിയിൽ റോഡമിൻ കണ്ടെത്തുന്നത് ഇത് ആദ്യമല്ല. മുൻപും സമാന സംഭവം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പഞ്ചസാര മാത്രം ചേർത്താണ് പഞ്ഞിമിഠായി നിർമിക്കുന്നത്. കാരമലൈസ് ചെയ്ത പഞ്ചസാരയാണ് പഞ്ഞിപോലെ വീർത്ത മിഠായിയാക്കി മാറ്റുന്നത്. ഇതിൽ ചേർക്കുന്ന കൃത്രിമ നിറം വേഗം നഷ്ടപ്പെടുന്നത് കൊണ്ട് ആണ് റോഡമിൻ ചേർക്കുന്നതിനുള്ള കാരണം. റോഡമിൻ ചേർക്കുമ്പോൾ കടുത്ത ചൂടിലും നിറം നഷ്ടപ്പെടില്ല.

പുതിയകാവിനുസമീപം അനധികൃത പഞ്ഞിമിഠായി (ബോംബെ മിഠായി) നിർമാണകേന്ദ്രം ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചിരുന്നു. മിഠായിക്ക്‌ നിറംനൽകാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇവിടെനിന്നു കണ്ടെത്തി. പുതിയകാവിനു വടക്കുഭാഗത്ത് അതിഥിത്തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിൽ ബുധനാഴ്ച രാവിലെ ഏഴോടെയാണ് ഭക്ഷ്യസുരക്ഷാ സ്പെഷ്യൽ ടാസ്ക്ഫോഴ്‌സ് പരിശോധന നടത്തിയത്. അഞ്ചു ചെറിയ മുറികളിലായി താമസിച്ചിരുന്ന ഇരുപതോളം അതിഥിത്തൊഴിലാളികളാണ് പഞ്ഞിമിഠായി നിർമിച്ചിരുന്നത്.
ഭക്ഷ്യസുരക്ഷാവിഭാഗം എത്തുമ്പോൾ ഇവിടെ മിഠായി നിർമാണം നടക്കുകയായിരുന്നു. തികച്ചും വൃത്തിഹീനമായ ചുറ്റുപാടിലാണ് മിഠായി നിർമിച്ചിരുന്നത്. മിഠായി നിർമിക്കുന്ന മുറിക്കുസമീപം കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്നുണ്ടായിരുന്നു. പഴകിയ വസ്ത്രങ്ങളും ആഹാരവസ്തുക്കളും മറ്റും തൊട്ടടുത്തായി കൂട്ടിയിട്ടിരുന്നു. ഇതിനിടയിലാണ് മിഠായിനിർമാണവും നടന്നിരുന്നത്.

റോഡമിൻ എന്ന രാസവസ്തു ഉപയോഗിച്ചായിരുന്നു മിഠായി നിർമിച്ചിരുന്നത്. റോഡമിന്റെ സാമ്പിളും ഇവിടെനിന്ന്‌ ഭക്ഷ്യസുരക്ഷാവിഭാഗം ശേഖരിച്ചു. ആയിരത്തോളം കവർ പഞ്ഞിമിഠായിയും പിടിച്ചെടുത്ത് നശിപ്പിച്ചു. മിഠായി നിർമാണത്തിന് ഉപയോഗിച്ചിരുന്ന അഞ്ച് മെഷീനുകളും കണ്ടെടുത്തു. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ അനുമതിയില്ലാതെയായിരുന്നു മിഠായിനിർമാണം. ഈ കെട്ടിടത്തിന് പഞ്ചായത്തിന്റെ അനുമതിയും ഉണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+