48 കിലോ ഭാരം; ഒരു റോബസ്റ്റ വാഴക്കുലയ്ക്ക് 1302 രൂപ...!
ഒരു റോബസ്റ്റ (പച്ചച്ചിങ്ങൻ) വാഴക്കുല 1302 രൂപയ്ക്കാണ് വിറ്റത്.

പുത്തൂർ : പഴക്കുല വാങ്ങാൻ എത്ര രൂപ ചിലവാകും. വലിയ തുകയൊന്നും വരില്ലെന്ന് ഉറപ്പാണല്ലോ. എന്നാൽ നാല് വാഴക്കുല വിറ്റ ഒകു കർഷകന് നാലായിരം രൂപയാണ് കിട്ടിയത്. അതിനും മാത്രം എന്താണ് ഈ കുലയിൽ എന്നാവും നിങ്ങൾ ആലോചിക്കുന്നത്. ഈ കുലയ്ക്ക് ഇത്തിരി പ്രത്യേകത ഉണ്ട്. ഒരു റോബസ്റ്റ (പച്ചച്ചിങ്ങൻ) വാഴക്കുല 1302 രൂപയ്ക്കാണ് വിറ്റത്. എന്തെങ്കിലും പ്രത്യേകതയില്ലാതെ ഇത്രയും വിലയ്ക്ക് ആരും ഈ വാഴക്കുല വാങ്ങില്ലല്ലോ...
മാറനാട് മണ്ണൂർക്കാവ് തോട്ടത്തിൽ വീട്ടിൽ മാത്യു പണിക്കർ വിഎഫ്പിസികെ നെടുമ്പായിക്കുളം സ്വാശ്രയ കർഷക സമിതിയിൽ വിൽപനയ്ക്ക് എത്തിച്ച കുലയാണ് വലുപ്പത്തിന് ഒപ്പം വിലയിലും മുമ്പിൽ നിന്നത് . 48 കിലോ ഭാരമുള്ള കുല കിലോയ്ക്ക് 33 രൂപ നിരക്കിലാണു ലേലത്തിൽ പോയത്.
തണ്ടു കിഴിവ് കഴിച്ചു 42 കിലോയാണ് കണക്കാക്കിയത്. സ്വന്തം ഇഷ്ട പ്രകാരം വിലയിലും 2 രൂപ ഇളവു നൽകിയതോടെയാണ് 1302 രൂപ ആയത്. ഇതുൾപ്പെടെ 4 പച്ചച്ചിങ്ങൻ കുലയാണ് മാത്യു പണിക്കർ വിൽപനയ്ക്ക് എത്തിച്ചത്. നാലിനും കൂടി നാലായിരം രൂപയോളം വില കിട്ടി.












Click it and Unblock the Notifications