കൊല്ലം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടാപ്പിംഗ് തൊഴിലാളിക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, യുവതിക്ക് സംഭവിച്ചത്, നാട്ടുകാര്‍ പറയുന്നു!!

Google Oneindia Malayalam News

പത്തനാപുരം: കേരളക്കരയാകെ ഇപ്പോള്‍ കാട്ടാന ശല്യത്തെ നേരിടുകയാണെന്ന് തോന്നുന്നു. നേരത്തെ വയനാട്ടിലും പത്തനംതിട്ടയിലും കാട്ടാനയെ കൊണ്ട് കൃഷി നാശം രൂക്ഷമായിരുന്നു. ഇപ്പോഴിതാ കൊല്ലത്തും കാട്ടാന ശല്യം കടുത്തിയിരിക്കുകയാണ്. ചിതറി ഓടി കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ യുവതിക്ക് പരിക്കേറ്റിരിക്കുകയാണ്. ചെരിപ്പിട്ടക്കാവ് സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ലില്ലിക്കുട്ടിക്കാണ് പരിക്കേറ്റിരിക്കുന്നത്.

1

പരിക്കേറ്റ ലില്ലിക്കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ ആറരയോടെയാണ് സംഭവനം നടന്നത്. ടാപ്പിംഗ് ജോലിക്കുള്ള തയ്യാറെടുപ്പിനിടെ ഓടിയെത്തിയ കാട്ടാനക്കൂട്ടത്തെ ഇവര്‍ക്ക് ശ്രദ്ധിക്കാന്‍ സാധിച്ചില്ല. ഇവ തട്ടിയിട്ട് പോവുകയ.ായിരുന്നു. കാട്ടാനക്കൂട്ടത്തെ കണ്ട് സമീപത്തെ റബര്‍ തോട്ടങ്ങളില്‍ ജോലി ചെയ്തിരുന്നവര്‍ ബഹളം വെച്ചത് കൊണ്ടാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്.

അതേസമയം വയനാട്ടിലും നേരത്തെ സ്ഥിതി രൂക്ഷമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ചക്ക പഴുത്ത മണം കേട്ട് ഇവ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുകയാണ്. ചക്ക കിട്ടിയില്ലെങ്കില്‍ പ്ലാവ് മറിച്ചിടുന്ന തരത്തിലാണ് കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. ഇത് വീടുകളില്‍ പതിക്കുമോ എന്ന ഭയത്തിലാണ് ജനങ്ങള്‍. നിരവധി പേരുടെ കൃഷിയാണ് കാട്ടാന നശിപ്പിച്ചത്. അതുകൊണ്ട് പലയിടത്തും ചക്ക പറിച്ച് പുഴക്കരയില്‍ കൊണ്ടുവെക്കുകയായിരുന്നു കര്‍ഷകര്‍.

കൊല്ലത്ത് പക്ഷേ സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാവാറില്ല. ലില്ലിക്കുട്ടിക്ക് യാദൃശ്ചികമായിട്ടാണ് പരിക്കേറ്റത്. ചിതറിയോടിയ കാട്ടാനക്കൂട്ടം വനത്തിലേക്ക് പോകുന്നതിന് പകരം തോട്ടത്തിലേക്കാണ് ഓടിയത്. അതേസമയം ലില്ലിക്കുട്ടിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് കുമരംകുടി എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫാമിംഗ് കോര്‍പ്പറേഷന്‍ തൊഴിലാളി മരിച്ചിരുന്നു. പിന്നീട് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.

പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്പ്രിയങ്കയുടെ മാസ് നീക്കം,അണിനിരന്ന് 50000 പ്രവര്‍ത്തകര്‍, 3 പേരില്‍ ഭയം, രാഹുല്‍ മോഡലില്‍ കോണ്‍ഗ്രസ്

English summary
kollam rubber tapping worker injured in elephant attack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X